മലയാളത്തില്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത നടിയാണ് ശാന്തി കൃഷ്ണ. ഒരേ സമയം സമാന്തര സിനിമകളിലും വാണിജ്യ സിനിമകളിലും നിറഞ്ഞു നിന്ന ശാന്തി കൃഷ്ണ തന്റെ കരിയറിലെ ഏറ്റവും ശക്തയായ ഒരു വേഷത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. മോഹന്‍ സംവിധാനം ചെയ്തു 1994-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് പക്ഷേ. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യ വേഷം ചെയ്തത് ശാന്തി കൃഷ്ണയായിരുന്നു. ടിപ്പിക്കല്‍ ഭാര്യ വേഷങ്ങളില്‍ നിന്ന് മാറി പ്രതിനായിക മൂഡിലുള്ള കഥാപാത്രമായിരുന്നു പക്ഷേയിലെ രാജേശ്വരി.
പക്ഷേയിലെ കഥാപാത്രത്തെക്കുറിച്ച് ശാന്തി കൃഷ്ണ
അഹങ്കാരി കഥാപാത്രമാണെങ്കിലും ആ കഥാപാത്രം കേട്ടപ്പോള്‍ തന്നെ ചെയ്യണമെന്ന് തോന്നി. അങ്ങനെ മനപൂര്‍വം തന്നെ സ്വീകരിച്ച റോളാണ് അത്. അങ്ങനെയൊരു കഥാപാത്രത്തിന് വേണ്ടി കാത്തിരുന്നതാണ്. എല്ലാ സിനിമയിലും വേദനിക്കുന്ന നായികയെ ചെയ്യുമ്പോള്‍ അതില്‍ നിന്ന് ഒരു മാറ്റം വരണമെന്ന് തോന്നി. അങ്ങനെ സ്വീകരിച്ച കഥാപാത്രമാണത്. മോഹന്‍ലാലിന്റെ കൂടെയുള്ള അഭിനയത്തിന് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ചില പ്രത്യേകത എനിക്കുണ്ട്. ലാലിന്റെ അമ്മയായും, അമ്മായിയമ്മയായും, ഭാര്യയായും, കാമുകിയായുമൊക്കെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്’. ശാന്തി കൃഷ്ണ പറയുന്നു.
Post Your Comments