നടൻ മണികണ്ഠൻ ആർ ആചാരി വിവാഹിതനായി. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ വളരെ ലളിതമായ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ. തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടുന്നത്. മരട് സ്വദേശിനി അഞ്ജലിയാണ് വധു. ആറ് മാസം മുൻപ് വിവാഹ നിശ്ചയം നടന്നിരുന്നു. കഴിഞ്ഞ ദിവസം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ കല്യാണ വിവരങ്ങൾ മണികണ്ഠൻ പങ്കുവച്ചിരുന്നു. ഒപ്പം വിവാഹച്ചെലവിനുള്ള തുക കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണികണ്ഠൻ കൈമാറുകയും ചെയ്തിരുന്നു. എംഎൽഎ എം സ്വരാജ് ഈ തുക ഏറ്റുവാങ്ങുകയും ചെയ്തു.
മണിക്ഠൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വാക്കുകൾ:
‘നമസ്കാരം, കൂടുതലൊന്നും പറയുന്നില്ല. നിങ്ങള്‍ക്കെല്ലാം എല്ലാ കാര്യങ്ങളും അറിയാം. നാളെ എന്റെ കല്യാണമാണ്. വളരെ ലളിതമായി ചെയ്യാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ മാത്രം സാന്നിധ്യത്തില്‍ അടുത്തുള്ള അമ്പലത്തില്‍ താലികെട്ട്. എല്ലാവരുടെയും മനസാന്നിധ്യവും ആശിര്‍വാദവും ആശംസകളും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. പ്രേക്ഷകരോട് എന്റെ ഈ വിവാഹം ഫെയ്സ്ബുക്കില്‍ എങ്കിലും ആഘോഷിക്കണം, നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍. എല്ലാരും എന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു.’
കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് മണികണ്ഠൻ ആചാരി മലയാളികൾക്ക് പ്രിയങ്കരനായത്. പിന്നീട് ഇതര ഭാഷകളിൽ അടക്കം മണികണ്ഠൻ മികച്ച ചില വേഷങ്ങൾ ചെയ്തു. കഴിഞ്ഞ വർഷം രജനീകാന്ത് ചിത്രമായ പേട്ടയിലൂടെ താരം തമിഴിലും അരങ്ങേറിയിരുന്നു.
Post Your Comments