ഇതെന്റെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു; ഞാന്‍ മാപ്പു ചോദിക്കുന്നു

എന്റെ പല പോസ്റ്റുകളും പലര്‍ക്കും ഈ സമയത്ത് അരോചകമായും അപ്രധാനവുമായി തോന്നിയിട്ടുണ്ടാകാം.

ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയിലാണ്. ഈ സമയത്ത് അപ്രസക്തമായ വീഡിയകള്‍ പങ്കുവച്ചതിന് മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. വൈറസ് ഭീതിയുടെ കാലത്ത് തങ്ങളെ മുന്നോട്ടുനയിച്ച സെലിബ്രിറ്റി വിഡിയോകള്‍ ഏതൊക്കെയെന്ന് ചിലര്‍ പങ്കുവയ്ക്കുന്ന ഒരു വിഡിയോ ഷെയര്‍ ചെയ്താണ് താന്‍ ചെയ്ത തെറ്റിന് കരണ്‍ മാപ്പ് ചോദിച്ചിരിക്കുന്നത്.

“ഇതെന്റെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നുണ്ട്. ഞാന്‍ മാപ്പു ചോദിക്കുന്നു. എന്റെ പല പോസ്റ്റുകളും പലര്‍ക്കും ഈ സമയത്ത് അരോചകമായും അപ്രധാനവുമായി തോന്നിയിട്ടുണ്ടാകാം. മന:പൂര്‍വമായിരുന്നില്ല. ഫോര്‍വേര്‍ഡ് ചെയ്ത് കിട്ടുന്നത് പോസ്റ്റ് ചെയ്തിരുന്നു എന്നേയുള്ളൂ. ഈ വീഡിയോ എന്റെ കണ്ണു തുറപ്പിച്ചു”, കരണ്‍ ട്വീറ്ററില്‍ കുറിച്ചു.

Share
Leave a Comment