ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങള്‍ പോലെ സംരക്ഷിക്കപ്പെടുമ്പോള്‍ കുഞ്ഞുങ്ങള്‍ പിറന്ന് വീഴുന്നത് മോശം ചുറ്റുപാടിലാണ് എന്ന് നടി ജ്യോതിക നടത്തിയ പ്രസംഗം വിവാദത്തില്‍ ആയിരിക്കുകയാണ്. ഈ വിവാദ പ്രസംഗത്തില്‍ നടിയെ വിജയ് സേതുപതി പിന്തുണച്ചു എന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് താരം. ജ്യോതികയെ പിന്തുണയ്ക്കുന്ന ട്വീറ്റിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് വ്യാജമാണെന്ന് സേതുപതി ട്വീറ്റ് ചെയ്തിരിക്കുന്നത്.
“ജ്യോതികയുടെ ധീരമായ പ്രസംഗത്തെ ഞാന്‍ അഭിനന്ദിക്കുന്നു, ഒപ്പം ഒരു സഹതാരം എന്ന നിലയില്‍ വിവാദത്തില്‍ അവരെ പിന്തുണയ്ക്കുകയും ചെയ്യും. മനുഷ്യന് മാത്രമേ മനുഷ്യരാശിയെ രക്ഷിക്കാന്‍ കഴിയൂ, ഒരു ദൈവത്തിനും കഴിയില്ല, എല്ലാ ക്ഷേത്രങ്ങളും ആശുപത്രികളാക്കി മാറ്റേണ്ട സമയം വരുന്നു” എന്നായിരുന്നു സേതുപതിയുടെ ട്വീറ്റായി പ്രത്യക്ഷപ്പെട്ടത്.. എന്നാല്‍ ഇത് തന്റെ അഭിപ്രായം അല്ലെന്നു സേതുപതി പറഞ്ഞു
Post Your Comments