
മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളാണ് ജയസൂര്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജയസൂര്യ മക്കള്‍ക്കൊപ്പമുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. കൊറോണയെ തുരത്താനുള്ള താരത്തിന്റെ പുത്തന്‍ ആക്ഷന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. കയ്യില്‍ തോക്കു പിടിച്ച് കൊറോണയെ ഓടിക്കുകയാണ് താരം.
മര്യാദയ്ക്ക് ഗോ കൊറോണ ഗോ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മലയാളം സിനിമയിലെ ഹിറ്റ് ഡയലോഗുകളെല്ലാമായി ജയസൂര്യയ്ക്ക് ട്രോളുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്. അച്ഛനാടാ പറയുന്നത് തോക്ക് താഴെയിടടാ എന്നാണ് ഒരാളുടെ കമന്റ്.
താങ്കളെ ബോംബെ അധോലോകത്തേക്ക് ക്ഷണിക്കുന്നതായും കമന്റുണ്ട്. തോക്ക് ചൂണ്ടിയിട്ട് കാര്യമില്ലെന്നും അടുക്കളയില്‍ പോയി രണ്ട് പാത്രമെടുത്ത് കൊട്ടണമെന്നുമാണ് ചിലരുടെ ഉപദേശം. താരത്തിന്റെ തോക്ക് കണ്ട് കൊറോണ കീഴടങ്ങിയെന്നും കമന്റു ചെയ്യുന്നുണ്ട്.
Post Your Comments