CinemaGeneralMollywoodNEWS

കാലം തെറ്റി വന്ന ചിത്രം, ഇന്നായിരുന്നുവെങ്കില്‍ മെഗാഹിറ്റാകുന്ന മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് ജഗദീഷ്

അതൊരു ലോക ക്ലാസിക് സിനിമയില്‍പ്പെടുത്താവുന്ന ചിത്രമാണ്

മോഹന്‍ലാല്‍ – ജഗദീഷ് ടീം മോഹന്‍ലാല്‍ – ജഗതി പോലെ മലയാള സിനിമയിലെ ഭാഗ്യകൂട്ടുകെട്ട് ആയിരുന്നു. ‘മാന്ത്രികം’, ‘ബട്ടര്‍ ഫ്ലൈസ്’ തുടങ്ങിയ സിനിമകളിലൊക്കെ മോഹന്‍ലാല്‍ – ജഗദീഷ് കോമ്പിനേഷന്‍ പ്രേക്ഷകരെ രസിപ്പിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം ജഗദീഷ് ഏറെ വ്യത്യസ്തമായ വേഷം കൈകാര്യം ചെയ്ത സിനിമയായിരുന്നു ആര്‍ സുകുമാരന്‍ സംവിധാനം ചെയ്ത ‘പാദമുദ്ര’. അന്ന് സാമ്പത്തികമായി പരാജയപ്പെട്ട ഈ ചിത്രം കാലം തെറ്റി പിറന്ന സിനിമയാണെന്നും ഇന്നായിരുന്നുവെങ്കില്‍ സൂപ്പര്‍ ഹിറ്റാകേണ്ട സിനിമയായിരുന്നുവെന്നും ചിത്രത്തെ അനുസ്മരിച്ചു കൊണ്ട് ജഗദീഷ് പറയുന്നു.

‘ ‘പാദമുദ്ര’ അന്ന് കാലാപരമായി വലിയ വിജയമായിരുന്നു, പക്ഷെ ഇന്ന് ഇറങ്ങിയിരിന്നതെങ്കില്‍ സാമ്പത്തികമായും സിനിമ വിജയിച്ചേനെ എന്നാണ് എന്റെ അഭിപ്രായം. അതൊരു ലോക ക്ലാസിക് സിനിമയില്‍പ്പെടുത്താവുന്ന ചിത്രമാണ്. ആ സിനിമയിലെ മോഹന്‍ലാലിന്‍റെ അഭിനയത്തെക്കുറിച്ച് പറയാതിരിക്കാനാവില്ല. രണ്ടു തലത്തില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ ആ സിനിമയിലൂടെ അവിസ്മരണീയമാക്കിയത്. സിനിമയുടെ നല്ല നിമിഷങ്ങള്‍ ഓര്‍ത്തുകൊണ്ട്‌ ജഗദീഷ് പറയുന്നു. 1988-ല്‍ ഇറങ്ങിയ പാദമുദ്രയില്‍ നെടുമുടി വേണു, സീമ, ഉര്‍വശി, രോഹിണി എന്നിവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button