ബോളിവുഡിലെ മികച്ച നടന്മാരിലൊരളാണ് ആയുഷ്മാന്‍ ഖുറാന. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ ഏറ്റവും പുതിയ ലുക്കിലുള്ള ഫോട്ടോയാണ് ഇപ്പോൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. വീടിന്റെ ബാല്‍ക്കണിയില്‍ കയ്യില്‍ ഒരു ഗ്ലാസും പിടിച്ച് ഷര്‍ട്ടില്ലാതെ നില്‍ക്കുന്ന ഫോട്ടോയാണ് ആയുഷ്മാന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാൽ ആയുഷ്മാന്റെ ഫിറ്റ് ബോഡി കണ്ട് കണ്ണും തള്ളിയിരിക്കുന്ന ആരാധകർ ഈ ലോക്ക്ഡൗണില്‍ ഫിറ്റ്‌നസ് എങ്ങനെ നന്നായി ശ്രദ്ധിക്കുന്നുവെന്നാണ് അറിയേണ്ടത്. എന്നാൽ ഇതിനൊന്നും മറുപടിയില്ലെങ്കിലും സട്ടൂ ഷേയ്ക്കാണ് തന്റെ ആരോഗ്യരഹസ്യം എന്നാണ് ആയുഷ്മാന്‍ പറയുന്നത്.
‘ബട്ടര്‍ മില്‍ക്കില്‍ സട്ടൂ പൗഡര്‍ കലക്കി കുടിച്ചാല്‍ അതിലും നല്ല ആരോഗ്യ പാനീയം വേറെയില്ല. ലോക്ക്ഡൗണ്‍ സമയത്ത് ഈ റെസിപ്പി പറഞ്ഞു തന്നതിന് ലൂക്ക് കൗണ്ടീന്യോ, ദീപിക റാത്തോഡ് എന്നിവര്‍ക്ക് നന്ദി.’ എന്നാണ് ആയുഷ്മാന്‍ ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.
Post Your Comments