തെന്നിന്ത്യൻ സിനിമയിലെ മികച്ച നായികമാരിലൊരളാണ് ശ്രുതി ഹാസൻ. ഈ കോറോണ കാലത്ത് സെല്‍ഫ് ക്വാറന്റീനില്‍ വീട്ടില്‍ അടച്ചിരിപ്പാണ് താരം. ശ്രുതിയെ പോലെ തന്നെ അച്ഛന്‍ കമല്‍ഹാസനും സഹോദരി അക്ഷര ഹാസനും സെല്‍ഫ് ക്വാറന്റീനില്‍ കഴിയുകയാണ്. ഇവർ മൂന്നുപേരും മൂന്ന് സഥലങ്ങളിലാണ് ക്വാറന്റീനില്‍ കഴിയുന്നത്. ഇപ്പോഴിതാ അച്ഛന്റെ അറിവും അന്‍പും എന്ന ആല്‍ബത്തില്‍ പാടിയ ആവേശത്തിലാണെങ്കിലും ലോക്ഡൗണും ക്വാറന്റീനും സമ്മാനിച്ച സമ്മര്‍ദം ചെറുതല്ലെന്ന് പറയുകയാണ് ശ്രുതി. ഡി.എന്‍.എ.യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി ഈ കാര്യം പറയുന്നത്.
ഈ ലോക്ഡൗണ്‍ കാലത്ത് ഞാന്‍ അങ്ങേയറ്റം പോസറ്റീവാണ്. എന്റെതന്നെ കൂട്ട് നന്നായി ആസ്വദിക്കുന്ന ഒരാളണ് ഞാന്‍. അതുകൊണ്ട് തന്നെ ഈ ഏകാന്തത എന്നെ സംബന്ധിച്ചിടത്തോളം അത്ര കടുപ്പമുള്ള കാര്യമല്ല. ഈ അവസ്ഥയെക്കുറിച്ച് ഓരോ തവണ പരാതിപ്പെടാന്‍ തുനിയുമ്പോഴും ഞാന്‍ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കും. എനിക്കൊരു വീടുണ്ട്, ഇവിടെ സുരക്ഷിതയാണ്. ഇതൊന്നുമില്ലാത്തവരുടെ അവസ്ഥയോ.
ഞങ്ങള്‍ അച്ഛനും മക്കളും നാലു ദിക്കില്‍ ക്വാറന്റീനിലാണ്. ഇത് ഞങ്ങള്‍ സ്വയമെടുത്ത തീരുമാനമാണ്. ഞാന്‍ വിദേശത്ത് പോയിരുന്നു. അതുകൊണ്ട് ക്വാറന്റീന്‍ നിര്‍ബന്ധമായിരുന്നു. അനിയത്തിനും വിദേശത്ത് ഷൂട്ടിങ്ങിലായിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ എല്ലാവരും വെവ്വേറെ ഐസൊലേഷനില്‍ കഴിഞ്ഞത്.
സത്യത്തില്‍ ഈ ഐസൊലേഷന്‍ കാരണം ഞങ്ങള്‍ അച്ഛനും മക്കളും കൂടുതല്‍ അടുക്കുകയാണ് ചെയ്തത്. അച്ഛനും സഹോദരിയുമായി ഇപ്പോള്‍ കൂടുതല്‍ സംസാരിക്കുന്നുണ്ട്. സാങ്കേതികത ഒരു വലിയ അനുഗ്രഹം തന്നെയാണ്. ഞങ്ങളുടെ ബന്ധം മറ്റൊരു രീതിയില്‍ ഊട്ടിയുറപ്പിക്കുകയാണ് ഈ ക്വാറന്റീനും ലോക്ഡൗണ്‍ കാലവും ചെയ്തത്-ശ്രുതി പറഞ്ഞു.
Leave a Comment