GeneralLatest NewsMollywood

ഞാൻ പേരുപറഞ്ഞ് പരിചയപ്പെടുത്തി. പക്ഷേ, അദ്ദേഹത്തിന് ആരെയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു

എന്റെ അറിവിൽ, സിനിമയിൽ ഒരവസരത്തിന് അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെല്ലാം അദ്ദേഹത്തെ തേടി വന്നവയായിരുന്നു.

സിനിമാ സീരിയല്‍ താരം രവി വള്ളത്തോള്‍ കഴിഞ്ഞ ദിവസം വിടപറഞ്ഞു. സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് പുറത്തിറങ്ങിയ കാലം മുതല്‍ അദ്ദേഹവുമായി ആരംഭിച്ച സൗഹൃദത്തെക്കുറിച്ച് നടന്‍ പ്രേം കുമാര്‍ ഒരു മാധ്യമത്തില്‍ പങ്കുവച്ചു. സ്നേഹസാന്ദ്രമായ പെരുമാറ്റം കൊണ്ടാണ് രവി വള്ളത്തോള്‍ തന്നെ ചേർത്തുപിടിച്ചതെന്നു താരം പറയുന്നു.

”മഹാകവി വള്ളത്തോൾ നാരായണമേനോന്റെ മരുമകളുടെ മകൻ, നാടകപ്രതിഭ ടി.എൻ. ഗോപിനാഥൻ നായരുടെ മകൻ, സുന്ദരനായ നടൻ എന്നീ തലക്കനങ്ങളൊന്നുമില്ലാതെ നിഷ്കളങ്കമായ ചിരിയും സൗമ്യമായ പെരുമാറ്റവുമായി അഭിനയത്തിൽ തുടക്കക്കാരായ ഞങ്ങളെ അദ്ദേഹം അളവറ്റ് പ്രോത്സാഹിപ്പിച്ചു. അവിടെനിന്നാണ് രവി വള്ളത്തോൾ എനിക്ക്‌ ജ്യേഷ്ഠതുല്യനായ രവിയേട്ടനാകുന്നത്. അതിനുശേഷം കുറെ ടെലിഫിലിമുകളിലും സിനിമകളിലും ഞങ്ങളൊന്നിച്ച് അഭിനയിച്ചിരുന്നു.

നേരിൽ കാണുമ്പോൾ അദ്ദേഹം എന്നെ ചേർത്തുപിടിച്ച് ഉപദേശിക്കും. ഇങ്ങനെ ഉഴപ്പി നടക്കരുത്. സിനിമയിൽ സീരിയസായി സജീവമാകണം എന്നൊക്കെ പറയും. പക്ഷേ, സ്വന്തം കാര്യത്തിൽ അതൊന്നും പാലിക്കുന്നത് കാണാറില്ല. എന്റെ അറിവിൽ, സിനിമയിൽ ഒരവസരത്തിന് അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെല്ലാം അദ്ദേഹത്തെ തേടി വന്നവയായിരുന്നു.” പ്രേം കുമാര്‍ പറഞ്ഞു.

രവി വള്ളത്തോള്‍ സുഖമില്ലാതെ കിടക്കുകയാണെന്നറിഞ്ഞ് താനും ഭാര്യയും കാണാന്‍ ചെന്നതിനെക്കുറിച്ച് താരം പങ്കുവച്ചു. ” അദ്ദേഹം സുഖമില്ലാതെ ഞാനും ഭാര്യയും കാണാൻ പോയി. കണ്ടപ്പോൾ മുഖത്ത് മുഖമുദ്രയായ തെളിഞ്ഞ ചിരിയില്ല; ഒരു ഭാവവുമില്ലാത്ത നോട്ടം മാത്രം. ഞാൻ പേരുപറഞ്ഞ് പരിചയപ്പെടുത്തി. പക്ഷേ, അദ്ദേഹത്തിന് ആരെയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഇറങ്ങാൻ നേരം അദ്ദേഹത്തിന്റെ കെെയിൽ ഞാനെന്റെ കൈ ചേർത്തുവച്ചു… അദ്ദേഹം എന്റെ കൈ പിടിച്ചു… എന്റെ കണ്ണു നിറഞ്ഞു പോയി; അതായിരുന്നു അവസാന കൂടിക്കാഴ്ച…” താരം വേദനയോടെ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button