BollywoodGeneralLatest News

നടി ദിവ്യ ഭാരതിയുടെ പെര്‍ഫ്യൂം ഉള്‍പ്പെടെ പലതും ഭര്‍ത്താവ് ഇപ്പോഴും പലതും സൂക്ഷിക്കുന്നു; രണ്ടാം ഭാര്യയുടെ വെളിപ്പെടുത്തല്‍

അവരുടെ ഓര്‍മ്മ ദിനത്തില്‍, അല്ലെങ്കില്‍ പിറന്നാള്‍ ദിവസം ഞങ്ങള്‍ തമ്മില്‍ സംസാരിക്കാറുണ്ട്. എന്റെ മക്കള്‍ ദിവ്യയുടെ സിനിമകള്‍ കാണാറുണ്ട്.

സിനിമാ മേഖലയില്‍ വിവാദമായ ഒന്നായിരുന്നു നടി ദിവ്യ ഭാരതിയുടെ മരണം. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്ന താരം പത്തൊന്‍പതം വയസ്സിലാണ് വിടപറയുന്നത്. അപാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണായിരുന്നു നടിയുടെ അന്ത്യം. എന്നാല്‍ ഇത് കൊലപാതകമാണെന്ന സംശയം ഒരു കാലത്ത് ബാലപ്പെട്ടിരുന്നു. അതിനു പിന്നില്‍ ഭര്‍ത്താവ് നടന്‍ സാജിദ് നാദിയവാല ആണെന്നായിരുന്നു ആരോപണം.

1992 ലാണ് സാജിദ് നാദിയവാലയുമായി ദിവ്യ വിവാഹിതയായത്. സ്വകാര്യമായൊരു ചടങ്ങിലായിരുന്നു താരവിവാഹം നടന്നത്. 93 ല്‍ മരിക്കുന്നു. എന്നാല്‍ ഈ മരണം വീണ്ടും ചര്ച്ചയാകുന്നത് സാജിദിന്റെ രണ്ടാം ഭാര്യയായ വരദ ട്വിറ്ററിലൂടെ നടത്തിയ ഒരു അഭിമുഖത്തില്‍ ദിവ്യ ഭാരതിയെ കുറിച്ച്‌ സംസാരിച്ചത്തിലൂടെയാണ്. അവസാനമായി ദിവ്യ ഉപയോഗിച്ച പെര്‍ഫ്യൂം, മുടിയില്‍ ഉപയോഗിക്കുന്നത്, മറ്റ് ചില വസ്തുക്കളെല്ലാം സാജിദ് സൂക്ഷിക്കുകയാണെന്ന് വരദ പറയുന്നു

”ആളുകള്‍ ഇടയ്ക്ക് ദിവ്യ ഭാരതിയെ കുറിച്ച്‌ ചോദിക്കാറുണ്ട്. ചിലപ്പോള്‍ എന്നെ ട്രോളി കൊണ്ടാവുമെന്നാണ് കരുതുന്നത്. ദിവ്യ ഇപ്പോഴും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. അവളുടെ കുടുംബം, പിതാവ്, സഹോദരന്‍ കുനാല്‍, അവരെല്ലാം ഞങ്ങളുടെ കുടുബമാണ്. എല്ലാ ആഘോഷങ്ങളിലും അവരും പങ്കെടുക്കാറുണ്ട്. അതിനാല്‍ നിങ്ങള്‍ എന്നെ കളിയാക്കാന്‍ നോക്കുമ്ബോള്‍ അതൊന്നും എനിക്ക് ഏല്‍ക്കാറില്ലെന്ന് അറിയുക.

അവരുടെ ഓര്‍മ്മ ദിനത്തില്‍, അല്ലെങ്കില്‍ പിറന്നാള്‍ ദിവസം ഞങ്ങള്‍ തമ്മില്‍ സംസാരിക്കാറുണ്ട്. എന്റെ മക്കള്‍ ദിവ്യയുടെ സിനിമകള്‍ കാണാറുണ്ട്. ബഡി മമ്മി എന്നാണ് മക്കള്‍ അവരെ കാണുമ്ബോള്‍ വിളിക്കുന്നത്. അവസാനമായി ദിവ്യ ഉപയോഗിച്ച പെര്‍ഫ്യൂം, മുടിയില്‍ ഉപയോഗിക്കുന്നത്, മറ്റ് ചില വസ്തുക്കളെല്ലാം സാജിദ് ഇപ്പോഴും സൂക്ഷിച്ച്‌ വെച്ചിട്ടുണ്ട്” വരദ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button