GeneralLatest NewsMollywood

സാരല്യ രശ്മി, എല്ലാം ശരിയാകും..വല്യേട്ടനെപോലെ അന്ന് ആത്മവിശ്വാസം നല്‍കിയ നടന്‍

വളരെ ശാന്തപ്രകൃതമായിരുന്നു മിതഭാഷിയായിരുന്നു. കൂടെ അഭിനയിക്കുന്നവരെ എപ്പോഴും എൻകറേജ് ചെയ്യുമായിരുന്നു

സിനിമാ സീരിയല്‍ താരം രവി വ അല്ലാത്തോള്‍ വിടവാങ്ങി. മികച്ച വേഷങ്ങളിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന രവി വള്ളത്തോള്‍ ഒരു വല്യേട്ടന്‍ എന്ന പോലെയായിരുന്നു പെരുമാറിയിരുന്നതെന്ന്. നടി രശ്മി ബോബന്‍. ജ്വാലയായ് എന്ന സീരിയലില്‍ തുടക്കക്കാരിയായി എത്തിയ തനിക്ക് ആത്മവിശ്വാസം നല്‍കിയ നടനാണ്‌ രവി വള്ളത്തോള്‍ എന്ന് രശ്മി പറയുന്നു.

രവി വള്ളത്തോളിന്റെ കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷമാണ് രശ്മി അതില്‍ അഭിനയിച്ചത്. ആ പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ കൂടുതല്‍ ഉണ്ടായിരുന്നത് കൊണ്ട് തന്നെ അഭിനയിക്കുന്ന സമയത്ത് തനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നുവെന്ന് രശ്മി പറഞ്ഞു. ”ഡയലോ​ഗ് തെറ്റിപ്പോയാലോ എന്നോർത്ത്. അപ്പോൾ രവി ചേട്ടൻ പറയും,”സാരല്യ രശ്മി, എല്ലാം ശരിയാകും,..നമ്മളൊക്കെ എത്ര ടേക്ക് എടുത്താണ് ഇവിടെ ഇപ്പോൾ ഇങ്ങനെ നിൽക്കുന്നത്” എന്ന്. ആ വാക്കുകൾ എനിക്ക് ആത്മവിശ്വാസം നൽകി” രശ്മി പറഞ്ഞു

”മുഖത്ത് എപ്പോഴും ഒരു ചെറിയ പുഞ്ചിരിയുണ്ടാകും. അല്ലാതെ ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. വളരെ ശാന്തപ്രകൃതമായിരുന്നു മിതഭാഷിയായിരുന്നു. കൂടെ അഭിനയിക്കുന്നവരെ എപ്പോഴും എൻകറേജ് ചെയ്യുമായിരുന്നു. ​കുറച്ചുകാലങ്ങളായി രവിച്ചേട്ടനെ നേരിട്ട് കണ്ടിട്ട്. മരണവാർത്ത കേട്ടപ്പോൾ വിശ്വസിക്കാനായില്ല. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു” മാതൃഭൂമിയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ താരം പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button