GeneralLatest NewsMollywood

ആദ്യമായി പരിചയപ്പെടുന്ന സിനിമാ നടന്‍ രവിയേട്ടനാണ്; മമ്മൂട്ടിയോട് ഒരു കഥ പറയാമോ എന്ന് രവിയെട്ടന്‍ ചോദിച്ചു

ആദ്യമായി തിരക്കഥയെഴുതിയ നിഴലുകള്‍, പിന്നീടെഴുതിയ അമേരിക്കന്‍ ഡ്രീംസ് എന്നീ സീരിയലുകളിലെ നായകന്‍.

സിനിമാ സീരിയല്‍ താരം രവി വള്ളത്തോളിന്റെ അപ്രതീക്ഷിത മരണത്തില്‍ ആരാധകര്‍ നിരാശയിലാണ്. രവി വള്ളത്തോളുമായുള്ള നീണ്ടനാളത്തെ ബന്ധത്തെക്കുറിച്ച്‌ പറയുകയാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. താന്‍ ആദ്യമായി പരിചയപ്പെട്ട സിനിമാനട‌നാണ് രവിയേട്ടന്‍ എന്നാണ് ഫേയ്സ്ബുക്കില്‍ കുറിച്ചത്. സിനിമ ചെയ്യണമെന്ന് തന്നോട് പറഞ്ഞതും മമ്മൂട്ടിയോട് തന്റെ കാര്യം തുടര്‍ച്ചയായി സംസാരിച്ചതും അദ്ദേഹമാണെന്നാണ് രഞ്ജിത്ത് പങ്കുവച്ചു.

രഞ്ജിത്ത് ശങ്കറിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

ഞാന്‍ ആദ്യമായി പരിചയപ്പെടുന്ന സിനിമാ നടന്‍ രവിയേട്ടനാണ്. ആദ്യമായി തിരക്കഥയെഴുതിയ നിഴലുകള്‍, പിന്നീടെഴുതിയ അമേരിക്കന്‍ ഡ്രീംസ് എന്നീ സീരിയലുകളിലെ നായകന്‍. അതിലുമുപരി വളരെ അടുത്ത വ്യക്തി ബന്ധം.

അമേരിക്കന്‍ ഡ്രീംസിനു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടി കഴിഞ്ഞ് രവിയേട്ടന്‍ എന്നെ വിളിച്ചു ചോദിച്ചു “ഇനി ഒരു സിനിമയൊക്കെ ചെയ്യാറായില്ലേ?” ഞാന്‍ പറഞ്ഞു എനിക്കാരെയും സിനിമയില്‍ പരിചയമില്ല. മമ്മൂട്ടിയോട് ഒരു കഥ പറയാമോ എന്ന് രവിയെട്ടന്‍ ചോദിച്ചു. അദ്ദേഹം എനിക്കു വേണ്ടി മമ്മുക്ക യോട് തുടര്‍ച്ചയായി സംസാരിച്ചു.അങ്ങിനെ ആദ്യമായി ഞാന്‍ മമ്മൂക്കയോട് പാസഞ്ചറിന്റെ കഥ പറയുന്നു.

സിനിമയില്‍ സജീവമായതിനു ശേഷവും രവിയേട്ടനുമായി ഇടയ്ക്കു സംസാരിക്കും. ഓര്‍മിക്കപ്പെടുന്ന ഒരു വേഷം എന്റെ ഒരു സിനിമയില്‍ അദ്ദേഹം ചെയ്യണമെന്ന എന്‍്റെ ആഗ്രഹം പല കാരണങ്ങളാല്‍ നടന്നില്ല.

ഓര്‍മകള്‍ മാത്രം ബാക്കിയാവുന്നു.

shortlink

Related Articles

Post Your Comments


Back to top button