GeneralLatest NewsMollywood

ആദ്യമായാണ് ഈ ദിനത്തിൽ അകന്നിരിക്കുന്നത്; ഒൻപതാം വിവാഹവാർഷിക ദിനത്തിൽ സുപ്രിയ

2011 ലാണ് സുപ്രിയയും പൃഥ്വിരാജും വിവാഹിതരാകുന്നത്. അഞ്ച് വയസ്സുകാരി അലംകൃത മകള്‍

മലയാളത്തിന്റെ പ്രിയ താര കുടുംബമാണ് പൃഥ്വിരാജിന്റെത്. ഒൻപതാം വിവാഹവാർഷികം ആഘോഷിക്കുകയാണ് പൃഥ്വിരാജും സുപ്രിയയും. ഒരുമിച്ചുള്ള യാത്ര തുടങ്ങി ഒൻപത് വർഷങ്ങൾ പിന്നിടുമ്പോൾ ആദ്യമായാണ് ഈ ദിനത്തിൽ അകന്നിരിക്കുന്നത് എന്ന് സുപ്രിയ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

ബ്ലെസ്സി ഒരുക്കുന്ന ‘ആടുജീവിത’ത്തിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനിലാണ് പൃഥ്വിരാജ്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുകയാണ് താരവും സംഘവും. പ്രിയതമയ്ക്ക് ആശംസകൾ േനർന്ന് പൃഥ്വിരാജും കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. അകലെയാണെങ്കിലും ജീവിതത്തിലെന്നും ഒരുമിച്ചുണ്ടാകുമെന്ന് താരം ഫെയ്സ്ബുക്കിൽ കുറിച്ചു.

2011 ലാണ് സുപ്രിയയും പൃഥ്വിരാജും വിവാഹിതരാകുന്നത്. അഞ്ച് വയസ്സുകാരി അലംകൃത മകള്‍

ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു ടൊവീനോ, പൂർണിമ, അപർണ ബാലമുരളി, ഗീതു മോഹൻദാസ് തുടങ്ങിയ താരങ്ങളും രംഗത്തെത്തി.

shortlink

Related Articles

Post Your Comments


Back to top button