യോഗാ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയ നായിക

ശീർഷാസനം ചെയ്യുന്ന അമലയുടെ ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്.

വിവാഹ മോചനം, രണ്ടാം വിവാഹം തുടങ്ങി വിവാദങ്ങളില്‍ എന്നും നിറഞ്ഞു നിന്ന തെന്നിന്ത്യന്‍ താരസുന്ദരിയാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പതിയ ചിത്രം വൈറല്‍ ആകുന്നു.

ശീർഷാസനം ചെയ്യുന്ന അമലയുടെ ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്. താരം തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ യോഗാ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്. ചിത്രത്തോടൊപ്പം യോഗയുമായി ബന്ധപ്പെട്ട ഒരു നീണ്ട കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

അടുത്തിടെ സഹോദരനുമായി ചേർന്ന് കൊച്ചിയിൽ ഒരു യോഗാ സ്റ്റുഡിയോയും അമല ആരംഭിച്ചിരുന്നു.

Share
Leave a Comment