ലോകം മുഴുവന്‍ കൊറോണ ഭീതിയിലാണ്. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മിക്ക രാജ്യങ്ങളും ലോക്ഡൌണിലാണ്. ഈ സമയത്ത് ഒരു സ്പെഷ്യല്‍ സംഗീത വിരുന്നുമായി ഒരുകൂട്ടം കലാകാരന്മാര്‍ അണിനിരക്കുന്നു. ദേശസ്നേഹ വികാരങ്ങളിൽ അകപ്പെട്ട നിരവധി ചെറുപ്പക്കാരെയും യുവതികളെയും ആവേശ ഭരിതരാക്കാന്‍ കഴിഞ്ഞ ഒരു ഗാനമായ വന്ദേ മാതരത്തിന്റെ നൃത്താവിഷ്കാരം.
മാതൃരാജ്യത്തിന്റെ സേവനത്തിനായി ആത്മാക്കളെ സമർപ്പിച്ച ഒരു ജനത നമുക്കുണ്ടായിരുന്നു. ഈ കൊറോണ കാലത്ത് വീട്ടിൽ സുരക്ഷിതമായി തുടരാനും സാമൂഹിക അകലത്തിലൂടെ ചങ്ങല തകർക്കാനും ഇപ്പോള്‍ കഴിയുന്നതാണ് നമ്മള്‍ ഓരോരുത്തര്‍ക്കും മാനവികതയ്ക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച സംഭാവന. നമ്മുടെ ചെറിയ ഈ പ്രവര്‍ത്തിയിലൂടെ ഒരു മാറ്റമുണ്ടാക്കാൻ കഴിയും. നമ്മുടെ കര്‍ത്തവ്യം മനോഹരമായി പൂര്‍ത്തിയാക്കി കൊറോണ എന്ന മഹാമാരിയെ മറികടക്കാൻ നമുക്ക് നമ്മുടെ മാതൃരാജ്യത്തെ സേവിക്കാൻ ശ്രമിക്കാം.
വന്ദേമാതരം.. എന്ന ഈ നൃത്താവിഷ്കാരത്തില്‍ അനു ശ്രീജിത്ത്, അനൂപ് മേനോന്‍, മീര അനൂപ്, അമ്പിളി വിനോദ്, ശ്രീദേവി ഉണ്ണികൃഷ്ണന്‍, ശ്രീദേവി എസ് നായര്‍ എന്നിവര്‍ അണിനിരക്കുന്നു.
ഈ ലോക്ക്ഡൌൺ കാലയളവിൽ കോവിഡ് -19 ൽ നിന്ന് നമ്മെ സംരക്ഷിക്കാൻ പ്രവർത്തിച്ച ഗവൺമെന്റിനും ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും സമൂഹത്തിലെ എല്ലാവർക്കുമുള്ള ആദരമായിട്ടാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.
കൃഷ്ണ ചന്ദ്രന്‍, സരിത റാം, ബിജു നാരായണ്‍, നയന നായര്‍, ശ്രീജിത് എം നായര്‍, ജാനകി എം നായര്‍, രാകേഷ് ബ്രഹ്മാനന്ദന്‍, വൈക്കം വിജയലക്ഷ്മി, അഫ്സല്‍,മൃദുല വാര്യര്‍, നജിം അര്‍ഷാദ്, കാഞ്ചന ശ്രീരാം, ജാസി ഗിഫ്റ്റ്, ഗ്രീഷ്മ സുരേഷ്, ഡോ. വാഴമുട്ടം ചന്ദ്രബാബു, പാര്‍വതി സുരേഷ്, ജി ശ്രീറാം, ബി അരുന്ധതി, ശ്രീകാന്ത് ഹരിഹരന്‍, വിദ്യ അജിത്, അഭിജിത്ത് എം നായര്‍,അഖില ആനന്ദ്, ജീവന്‍ പദ്മകുമാര്‍, ആശാ ജീവന്‍ സത്യന്‍, പാച്ചലൂര്‍ ഷാഹുല്‍ ഹമീദ്, നന്ദകുമാര്‍ ഗോപാലകൃഷ്ണന്‍, ശ്രേയ ജയദീപ് തുടങ്ങി 27ഗായകര്‍ ഒന്നിക്കുന്ന ഈ നൃത്തസംഗീതാവിഷ്കാരത്തിന്റെ സംവിധാനം അഭിജിത്ത് എം നായര്‍.
ഈ നൃത്താവിഷ്കാരത്തിന്റെ ആശയം സംവിധായകന്‍ അഭിജിത്തിന്റെതാണ്. മികച്ച കലാകാരന്മാരെ അണിനിരത്തി ഇത്തരം ഒരു ആശയം പൂര്‍ത്തീകരിച്ച
അഭിജിത്തിന്റെ പ്രയത്നം എടുത്തുപറയേണ്ടതാണ്. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് പുറത്തിറക്കിയ വീഡിയോ ആസ്വദിക്കാം.
ബങ്കിന്‍ ചന്ദ്ര ചാറ്റര്‍ജിയുടെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ഷിജു കരമന, അജിത് വലിയശാല, ആദര്‍ശ് ബി അനില്‍, ചന്ദ്രബാബു
Post Your Comments