കഴിഞ്ഞ ദിവസമാണ് നടി ശോഭനയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. മറ്റൊരു അക്കൗണ്ടിലൂടെ ശോഭന തന്നെയാണ് ഇക്കാര്യം തന്റെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുപിടിച്ചിരിക്കുകാണ് താരം. ശോഭനയുടെ അമ്മായിയും പഴയകാല നടിയുമായിരുന്ന രാഗിണിയുടെ മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ശോഭന അക്കൗണ്ട് തിരിച്ചു പിടിച്ച കാര്യം അറിയിച്ചത്. ഒപ്പം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സമയത്ത് കൂടെ നിന്ന എല്ലാവർക്കും ശോഭന നന്ദി അറിയിക്കുകയും ചെയ്തു.
‘ബുദ്ധിമുട്ട് ഉണ്ടായപ്പോൾ കൂടെ ഉണ്ടായിരുന്ന എല്ലാ ഫോളോവേഴ്സിനും നന്ദി. വീണ്ടും നിങ്ങളിലേക്ക് വരാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. എന്റെ കസിൻ രാഗിണി ആന്റിയുടെ മകൾ മഹായ്ക്കൊപ്പമുള്ള ചിത്രമാണിത്’.ചിത്രത്തോടൊപ്പം ശോഭന കുറിച്ചു.
Post Your Comments