ലോക്ക്ഡൗൺ കാലത്ത് മനോഹരമായ ഒരു നാട്ടിൻപുറത്തേക്ക് യാത്ര പോകണമെന്ന് തോന്നുന്നുണ്ടെങ്കിൽ ടി.വി.ഓൺ ചെയ്ത് സത്യൻ അന്തിക്കാടിന്റെ ഒരു സിനിമ കണ്ടാൽ മതിയെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഈ കാര്യം പറയുന്നത്.
കുറിപ്പിന്റെ പൂർണരൂപം ……………………………………..
അദ്ദേഹത്തിന്റെ മനസ്സും അതേപോലെ തന്നെ സ്നേഹവും, നന്മയും നിറഞ്ഞതാണ്. ഇതുവരെ ഇറങ്ങിയിട്ടുള്ള എല്ലാ സത്യൻ അന്തിക്കാട് സിനിമകളും കണ്ടിട്ടുള്ള ഒരു പ്രേക്ഷകനാണ് ഞാൻ! ഒരു സിനിമാസ്വാദകൻ എന്ന നിലയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകൻ ആരെന്ന് ചോദിച്ചാൽ അത് സത്യൻ അന്തിക്കാട് ആണ്.
അദ്ദേഹത്തിന്റെ സിനിമകളിൽ ഏതാണ് കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ എല്ലാ സിനിമയും ഇഷ്ടം . എങ്കിലും, സന്ദേശം, പൊൻമുട്ടയിടുന്ന താറാവ്, തലയിണമന്ത്രം, കുടുംബപുരാണം,നാടോടിക്കാറ്റ്, ടി.പി.ബാലഗോപാലൻ MA, പിൻഗാമി. ഇവയൊക്കെ വീണ്ടും വീണ്ടും കാണാൻ ഇഷ്ടമാണ്.
ചിത്രീകരണം തുടങ്ങുവാൻ പോകുന്ന മമ്മൂട്ടി ചിത്രത്തിന്റെ അണിയറ പ്രവർത്തനത്തിലാണ് ഈ ലോക്ക് ഡൗണിൽ സത്യൻ അന്തിക്കാട്.
നന്മ നിറഞ്ഞ മനസ്സില്‍ ഗ്രാമവിശുദ്ധി കാത്തു സൂക്ഷിക്കുന്ന സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രവും ആ വിശുദ്ധി കൈവിടാത്ത, തന്റേതായ സ്വന്തം ശൈലിയിലുള്ളതാവും എന്ന് പ്രതീക്ഷിക്കാം. മനസ്സിലെ, പ്രവൃത്തിയിലെ നന്മയാണ് അദ്ദേഹത്തിന്റെ സിനിമകളിലും പ്രതിഫലിക്കുന്നത്. ആ നന്മയാണ് ധൈര്യസമേതം തിയേറ്ററിലെത്തുവാൻ കുടുംബപ്രേക്ഷകർക്ക് പ്രചോദനമാവുന്നത്.
Post Your Comments