പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് സിനിമയില്‍ നിരന്തരം എഴുതി കാണിക്കാറുണ്ടെങ്കിലും ചില സിനിമാ താരങ്ങള്‍ക്ക് ആ ശീലം ഒരിക്കലും ഉപേക്ഷിക്കാന്‍ കഴിയാത്തതാണ്. സംവിധായകനും നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ പുകവലി ശീലവുമായി ബന്ധപ്പെട്ട രസകരമായ ഒരു അനുഭവം പങ്കിടുകയാണ് സംവിധായകന് സത്യന് അന്തിക്കാട്.
‘ ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന സിനിമ നടക്കുന്ന സമയം, ശ്രീനിവാസന് എന്നോട് വന്നു പറഞ്ഞു. “ഞാന്‍ ഇനി മുതല്‍ സിഗരറ്റ് വലിയ്ക്കുന്നില്ല”, കേട്ടപ്പോള്‍ തന്നെ എനിക്ക് സന്തോഷമായി പക്ഷെ എന്ത് കാര്യത്തിനും എതിരഭിപ്രായം പറയാറുള്ള ശ്രീനിവാസന് സിഗരറ്റ് ഉപേക്ഷിച്ചതോടെ കുട്ടികളെ പോലെ ഒന്നും പ്രതികരിക്കാതെ ഞങ്ങളുടെ കഥാ ചര്‍ച്ചാ വേളയില്‍ മിണ്ടാതെ ഇരുന്നു. കാര്യം മനസിലാക്കിയ ഞാന്‍ ഒരു പായ്ക്കറ്റ് സിഗരറ്റ് വാങ്ങിയിട്ട് ശ്രീനിവാസന്റെ കയ്യില്‍ കൊടുത്തിട്ട് വലിയ്ക്കാന്‍ പറഞ്ഞു. അപ്പോള്‍ ശ്രീനി പറഞ്ഞു “ഞാന്‍ ഈ നേരമത്രയും സിഗരറ്റിനെക്കുറിച്ചാണ് ആലോചിച്ചതെന്ന്. ചില ശീലങ്ങള്‍ അങ്ങനെയാണ് തുടങ്ങി കഴിഞ്ഞാല്‍ മാറ്റുക പ്രയാസമാണ്. എന്നോട് ആരും പുകവലിക്കരുതെന്നോ, മദ്യപിക്കരുതെന്നോ പറഞ്ഞിട്ടില്ല. നമുക്കായി തോന്നേണ്ട ചിന്തകളാണ് അതൊക്കെ. എനിക്ക് അതിന്റെ ആവശ്യം ഇല്ലെന്ന് നമ്മള് സ്വയം തീരുമാനമെടുത്താല്‍ അതൊന്നും വലിയ പ്രയാസമുള്ള കാര്യമല്ല’- സത്യന് അന്തിക്കാട് പറയുന്നു.
Post Your Comments