![](/movie/wp-content/uploads/2020/04/ravi.jpg)
കൊറോണയെ തുടര്‍ന്ന് രാജ്യം മുഴുവന്‍ ലോക്ക്ഡൗണില്‍ ആയതോടെ കുടുംബം പുലര്‍ത്താന്‍ പച്ചക്കറി കച്ചവടവുമായി പ്രമുഖ നടന്. ഹാസ്യതാരം ബ്ലാക്ക് രവി എന്നറിയപ്പെടുന്ന രവികുമാറാണ് പച്ചക്കറി വില്‍പ്പനയുമായി രംഗത്തെത്തിയത്. വീടുകള്‍ തോറും കയറിയിറങ്ങിയാണ് ഈ ഒഡിയ താരത്തിന്റെ പച്ചക്കറി വില്‍പ്പന.
ലോക്ക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിയ സാഹചര്യത്തില്‍ നിരവധി ഷോകള്‍ റദ്ദാക്കേണ്ടി വന്നു. കൂടാതെ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുന്നതും സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഇതോടെയാണ് കൂടുതല്‍ അംഗങ്ങളുള്ള കുടുംബം പോറ്റാന്‍ ഇരുചക്രവാഹനങ്ങളില്‍ പച്ചക്കറി വില്‍പ്പന നടത്താന്‍ താരം തീരുമാനിച്ചത്.
ആദ്യം മുട്ടക്കച്ചവടം നടത്തിയെങ്കിലും കുടുംബത്തിന്റെ ദിവസചെലവിനുള്ള പണം ലഭിക്കാത്ത സാഹചര്യത്തിലാണ് പച്ചക്കറി വില്‍പ്പന ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് നടന് പറയുന്നു. പച്ചക്കറികള്‍ വില്‍ക്കുന്നതിനൊപ്പം കൊറോണ വൈറസിനെതിരെ പോരാടന്‍ ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുകയാണ് രവികുമാര്‍.
Post Your Comments