
മലയാള സിനിമയിലെ ശ്രദ്ധേയനായ നടനാണ് നീരജ് മാധവ്. സഹനടനില്‍ നിന്നാണ് നീരജ് നായകവേഷങ്ങളിലേക്ക് ഉയർന്നത്. നടന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഗൗതമന്റെ രഥം. ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചത്.എന്നാല്‍ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ചിത്രം തിയ്യേറ്ററുകളില്‍ ഉണ്ടായിരുന്നത്. മികച്ച അഭിപ്രായം ലഭിച്ചിട്ടും തിയ്യേറ്ററുകളില്‍ നിന്നും മാറ്റിയതില്‍ അണിയറ പ്രവര്‍ത്തകര്‍ നിരാശ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ നടന്നത്.
ടിവിയില്‍ സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പങ്കുവെച്ചത്. ഇപ്പോഴിതാ ഗൗതമന്റെ രഥത്തിന് നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് നീരജ് മാധവ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നീരജ് മാധവ് പ്രേക്ഷകര്‍ക്കുളള നന്ദി അറിയിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം……………………..
“ആദ്യത്തെ ടെലിവിഷന്‍ പ്രീമിയര്‍ സത്യം പറഞ്ഞാല്‍ ഒരു റി റിലീസ് പോലെയായിരുന്നു ഞങ്ങള്‍ക്ക്. ദൗര്‍ഭാഗ്യവശാല്‍ തീയേറ്ററില്‍ പലര്‍ക്കും കാണാന്‍ സാധിച്ചില്ല എന്നെനിക്കറിയാം. പക്ഷെ ഇപ്പൊ കണ്ടിട്ട് നിങ്ങള്‍ തരുന്ന ഈ കട്ട റെസ്‌പോണ്‍സ് ഉണ്ടല്ലോ, അതിന് ഇരട്ടിമധുരം ആണ്. ഒരുപാടൊരുപാട് നന്ദി. കഠിനാധ്വാനം തുടരുക, ഒരുനാള്‍ നിങ്ങള്‍ക്ക് അതിനുളള ഫലം ലഭിക്കും. ഞാന്‍ ഇപ്പോള്‍ അതില്‍ വിശ്വസിക്കുന്നു. ബൈ ദി ബൈ ഇപ്പൊ സാറ്റ്‌ലൈറ്റ് വാല്യൂ ഉള്ള നടനാണ് കേട്ടോ.
Post Your Comments