കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം ചേർന്നുനിന്ന് പ്രവർത്തിക്കുകയാണ് സിനിമാ താരങ്ങൾ. തെരുവോരങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്ക് ആശ്രമായി കൊണ്ടാണ് നടൻ വിനു മോഹനും ഭാര്യ വിദ്യയും എത്തിയത്. ആരാലും തിരിഞ്ഞു നോക്കാനില്ലാതെ തെരുവോരങ്ങളിൽ കഴിയുന്ന നിരവധി പേരെയാണ് വിനു മോഹനും ഭാര്യയും ചേർന്ന് കുളിപ്പിച്ച്, നല്ല വസ്ത്രങ്ങളും ഭക്ഷണവും നല്‍കി പുതുജീവന്‍ പകരുന്നത്. ഇപ്പോഴിതാ ഇവരെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മോഹന്‍ലാല്‍ ഇരുവരെയും അഭിനന്ദിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം……………………….
ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍, ആരാലും തിരിഞ്ഞ് നോക്കാനില്ലാതെ തെരുവുകളില്‍ കഴിയേണ്ടിവരുന്ന ആളുകളുമുണ്ട് നമുക്കിടയില്‍. അവര്‍ക്കൊരു ആശ്രയമായ്, അവരെ ഏറ്റെടുത്ത്, കുളിപ്പിച്ച്, നല്ല വസ്ത്രങ്ങളും ഭക്ഷണവും നല്‍കി, പുതിയ മനുഷ്യരാക്കി മാറ്റുവാന്‍ മുന്‍കൈയെടുത്ത് ഇറങ്ങിയ വിനു മോഹന്‍, ഭാര്യ വിദ്യ, മുരുഗന്‍, അദ്ദേഹത്തിന്റെ തെരുവോരം പ്രവര്‍ത്തകര്‍, എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനഫലമായി ഇതിനോടകം അറുനൂറിലധികം ആളുകളെയാണ് തെരുവുകളില്‍ നിന്ന് കണ്ടെത്താനായത്. അവര്‍ക്കൊരു ആശ്രയമായി, അവരെ സഹായിക്കാനിറങ്ങിയ എന്റെ പ്രിയ കൂട്ടുകാര്‍ക്ക് എല്ലാവിധ നന്മകളും നേരുന്നു.
Post Your Comments