തെന്നിന്ത്യൻ സിനിമയിലെ പ്രിയ നടിയാണ് ലൈല. സോഷ്യല്‍ മീഡിയയിലും സജീവമായ ലൈലയുടെ പുതിയയൊരു പോസ്റ്റാണ് ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത്. 2001-ൽ പുറത്തിറങ്ങിയ ദീനയെന്ന സിനിമയെക്കുറിച്ചാണ് താരം പറയുന്നത്. ഈ ചിത്രത്തില്‍ അഭിനയിച്ചതോടെയായിരുന്നു അജിത്തിന് തലയെന്ന പേര് വന്നതും ശക്തമായ പിന്തുണ ആരാധകരിൽ നിന്നും ലഭിക്കുന്നതും. എആര്‍ മുരുഗദോസാണ് ചിത്രം സംവിധാനം ചെയ്തത്.
ഈ സിനിമയിലെ ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് തനിക്ക് അസുഖമായിരുന്നുവെന്നും ലൈല ഓര്‍ത്തെടുക്കുന്നു. കാതല്‍ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ചിത്രീകരിക്കുന്നത്. കടുത്ത പനിയും കഫക്കെട്ടുമായിരുന്നു ആ സമയത്ത്. റൊമാന്റിക് ഗാനം എങ്ങനെ ചിത്രീകരിക്കും എന്ന് അറിയാതെ നില്‍ക്കുകയായിരുന്നു എല്ലാവരും. യുവന്‍ശങ്കര്‍ രാജയുടെ ഗാനം കേട്ടതോടെയായിരുന്നു തനിക്ക് ചുവടുവെക്കാനുള്ള എനര്‍ജി കിട്ടിയത്.- അജിത്തിനൊപ്പമുള്ള ചിത്രവും പങ്കുവെച്ച് ലൈല കുറിച്ചു.
ബോക്‌സോഫീസില്‍ മികച്ച വിജയമാണ് ചിത്രം സ്വന്തമാക്കിയത്. എആര്‍ മുരുഗദോസിന്റെ ആദ്യ സിനിമ കൂടിയായിരുന്നു ഇത്.
Post Your Comments