CinemaGeneralKollywoodLatest NewsNEWS

‘ജ്യോതികയുടെ പ്രസംഗം ആരെയും വിമർശിക്കാനായിരുന്നില്ല’; വിശദീകരണവുമായി സംവിധായകൻ ശരവണൻ

ക്ഷേത്രങ്ങൾ കൊട്ടാരങ്ങൾ എന്നിവ സംരക്ഷിക്കപ്പെടുമ്പോൾ കുഞ്ഞുങ്ങൾ പിറന്ന് വീഴുന്നത് മോശം ചുറ്റുപാടിലാണ്.

ഒരു പുരസ്കാര ചടങ്ങിനിടെ നടി ജ്യോതിക തഞ്ചാവൂരിലെ ആശുപത്രികൾ സന്ദർശിച്ചതിനെ കുറിച്ച് നടത്തിയ പ്രസംഗം വിവാദമായിരുന്നു. തന്റെ പുതിയ സിനിമ ചിത്രീകരിക്കുന്നതിനിടെ തഞ്ചാവൂരിലെ ആശുപത്രികൾ സന്ദർശിച്ചുവെന്നും തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് ആശുപത്രികൾ പ്രവർത്തിക്കുന്നതെന്നും ജ്യോതിക പറഞ്ഞു.

‘ക്ഷേത്രങ്ങൾ കൊട്ടാരങ്ങൾ എന്നിവ സംരക്ഷിക്കപ്പെടുമ്പോൾ കുഞ്ഞുങ്ങൾ പിറന്ന് വീഴുന്നത് മോശം ചുറ്റുപാടിലാണ്. ക്ഷേത്രങ്ങൾക്ക് സംഭാവന നൽ‍കുന്നതിന് മാത്രമല്ല നല്ല സ്കൂളുകൾ കെട്ടിപ്പടുക്കാനും ആശുപത്രികൾ നന്നാക്കാനും പങ്കുചേരണം. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്”- ജ്യോതിക പറഞ്ഞു. എന്നാൽ ക്ഷേത്രങ്ങളുടെ കാര്യം എടുത്തു പറഞ്ഞ ജ്യോതിക എന്തുകൊണ്ടു പള്ളികളെക്കുറിച്ച് പറയുന്നില്ല എന്ന് പറഞ്ഞ് ഒരു വിഭാഗം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകൻ ശരവണൻ ഇതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

”സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് തഞ്ചാവൂരിൽ എത്തിയത്. വേണമെങ്കിൽ ഞങ്ങൾക്ക് ചെന്നെെയിൽ സെറ്റിടാമായിരുന്നു. എന്നാൽ തഞ്ചാവൂരിലെ ജീവിതത്തിന്റെ നേർകാഴ്ച പ്രേക്ഷകരിൽ എത്തിക്കാനാണ് ഞങ്ങൾ അവിടം തന്നെ തിരഞ്ഞെടുത്തത്. അവിടെ ആശുപത്രിയിൽ പ്രസവത്തിനായി സ്ത്രീകൾക്ക് പ്രത്യേക വാർഡില്ലായിരുന്നു. മാത്രവുമല്ല, കുഞ്ഞുങ്ങൾ പിറന്നു വീഴുന്നത് വൃത്തിയില്ലാത്ത സാഹചര്യത്തിലും. ആ കാഴ്ച ജ്യോതികയുടെ മനസ്സിനെ വല്ലാതെ ഉലച്ചു. ജ്യോതികയുടെ പ്രസംഗം ആരെയും വിമർശിക്കാനായിരുന്നില്ല, മറിച്ച് നമ്മുടെ നാട്ടിലെ ആശുപത്രിയും മറ്റു സാഹചര്യങ്ങളും കൂടുതൽ മെച്ചപ്പെടുക എന്ന ഉദ്ദേശത്തോടു കൂടിയായിരുന്നു” ശരവണൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button