GeneralLatest NewsTV Shows

അപ്പകിട്ടുന്നവരേ അപ്പാ എന്നു വിളിക്കാത്തവരല്ലെങ്കില്‍; മറുപടിയുമായി ദയ അശ്വതി

1000 ശരികള്‍ ചെയ്താലും ഒരു ചെറീയ തെറ്റ് തെറ്റ് ചെയ്താല്‍ അതിനെ ചൂണ്ടി കാണിച്ച്‌ ജീവിതകാലം മുഴുവന്‍ കുറ്റപ്പെടുത്തി ഇരിക്കുന്ന കുറച്ചു മലയാളികള്‍ അവരേപ്പോലുള്ളവര്‍ ആണ് നമ്മുടെ കേരളത്തിലെ ശാപവും

ബിഗ്‌ ബോസിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായ താരമാണ് ദയ അശ്വതി. സോഷ്യല്‍ മീഡിയയില്‍ സജീവമാ ദയ അശ്വതി ബിഗ് ബോസിലെ അനുഭവങ്ങളെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ബിഗ് ബോസിലെ ടാസ്‌ക്കിനെക്കുറിച്ചും മറ്റ് രസകരമായ വീഡിയോകളുമൊക്കെ പങ്കുവെച്ച് താരത്തിനു ആരാധകര്‍ നല്‍കിയ മറുപടിയും ചര്ച്ചയാകുകയാണ്.

എല്ലാവരും കൂടി എന്നെ പറ്റിക്കാന്‍ മാര്‍ക്കറ്റിലേക്ക് വിട്ടപ്പോള്‍ ആ വീഡിയോക്ക് താഴെ ഉള്ള ശ്രീജ സുരേഷ് ഇട്ട കമന്റ് ഒത്തിരി ഇഷ്ട്ടമായി , താങ്ക്സ് എന്ന് പറഞ്ഞായിരുന്നു ദയ എത്തിയത്. ആ കമന്റ് എന്നെ പോലെ ഒത്തിരി പേര്‍ക്ക് ഇഷ്ട്ടമായതിനാല്‍ ആയിരിക്കും ഇത്രക്കും ലൈക്ക് കിട്ടിയതും എന്ന് ഞാന്‍ വിശ്വസിക്കുന്നു,, ഒരു പക്ഷെ ബിഗ് ബോസ്സ് വാതില്‍ തുറന്നാല്‍ എല്ലാവരും ചമ്മിയേനേ അല്ലേയെന്നും ദയ പറയുന്നു.

ഇതിനിടയിലായിരുന്നു ഒരാള്‍ ഇന്ന് ഈ പോസ്റ്റിട്ടാല്‍ ഇത്രയും ലൈക്ക് കിട്ടുമോയെന്ന് ചോദിച്ചത്. ഇതിനും മറുപടിയുമായി ദയ എത്തി.” അപ്പകിട്ടുന്നവരേ അപ്പാ എന്നു വിളിക്കാത്തവരല്ലെങ്കില്‍ എന്നെ ഇഷ്ട്ടപെടുന്നവര്‍ ആണെങ്കില്‍ തീര്‍ച്ചയായും കിട്ടും,, പിന്നെ നമ്മുടെ ചില മലയാളികളുടെ സ്വഭാവം ഇങ്ങനെയാണ് കുറച്ചു നാള്‍ തലയില്‍ കയറ്റി വക്കും പിന്നെ തറയില്‍ ഇട്ട് ചവിട്ടി തേക്കും,, ഈ അനുഭവം എനിക്ക് മാത്രമല്ല ഒത്തിരി പേരുണ്ട് ,1000 ശരികള്‍ ചെയ്താലും ഒരു ചെറീയ തെറ്റ് തെറ്റ് ചെയ്താല്‍ അതിനെ ചൂണ്ടി കാണിച്ച്‌ ജീവിതകാലം മുഴുവന്‍ കുറ്റപ്പെടുത്തി ഇരിക്കുന്ന കുറച്ചു മലയാളികള്‍ അവരേപ്പോലുള്ളവര്‍ ആണ് നമ്മുടെ കേരളത്തിലെ ശാപവും” ദയ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button