മലയാളം ടെലിവിഷന്‍ പ്രേമികള്‍ക്കും പ്രിയങ്കരമായ ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ ആരംഭിച്ച ഈ ഷോ പല ഭാഷകളില്‍ മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. ബിഗ് ബോസ് താരം മുന്‍കാമുകിയുടെ 15 ലക്ഷം രൂപ തട്ടിയെടുത്തു എന്ന തരത്തിലുളള ആരോപണങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ബിഗ് ബോസ് ഹിന്ദി പതിമൂന്നാം സീസണില്‍ പങ്കെടുത്ത മല്‍സരാര്‍ത്ഥി അര്ഹാന് ഖാനെതിരെയാണ് വിമര്‍ശനം. ബിഗ് ബോസ് മല്‍സരാര്‍ത്ഥിയും നടിയുമായ റഷാമി ദേശായി ആണ് അര്‍ഹാന്റെ മുന്‍ കാമുകി. ഹിന്ദി സീരിയലായ നാഗിന് 4ലൂടെ ശ്രദ്ധേയയായ റഷാമിയും അര്‍ഹാനും ബിഗ് ബോസില്‍ വെച്ചാണ് പ്രണയത്തിലായത്. എന്നാല്‍ അര്ഹാന് വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവും ആണെന്നും അറിഞ്ഞപ്പോള്‍ റഷാമി പ്രണയത്തില്‍ നിന്നും പിന്മാറുകയായിരുന്നു. പണം തട്ടിയെടുത്തതിന് പുറമെ മുന്‍കാമുകിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആരോപണം.
#fraudarhaankhan എന്ന ഹാഷ്ടാഹ് ക്യാംപെയ്ന് നടത്തിക്കൊണ്ടാണ് താരത്തിനെതിരെ വിമര്‍ശനം ഉയരുന്നത്. ബാങ്ക് സ്റ്റേറ്റുമെന്റുകള്‍ അടക്കമാണ് സോഷ്യല്‍ മീഡിയയിലെ ആരോപണം എന്നത് ശ്രദ്ധേയമാണ്.
അര്ഹാന് റഷാമിയെ മാനസികമായി ഉപദ്രവിക്കുകയാണെന്നും പ്രണയത്തില്‍ ആയിരുന്നപ്പോള്‍ അയാള്‍ക്ക് നല്കിയ ഒപ്പിട്ട ചെക്കുകള്‍ ഇതുപോലെ ദുരുപയോഗം ചെയ്യുമെന്ന് അവള്‍ക്ക് അറിയില്ലായിരുന്നുവെന്നും നടിയുടെ സുഹൃത്തായ ദേവോലീന വെളിപ്പെടുത്തി.
Post Your Comments