മലയാള സിനിമാ ലോകത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒരു അപകട മരണമാണ് നടന്‍ ജയന്റെത്. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഹെലികോപ്ടറില്‍ നിന്നും വീണു ജയന്‍ മരിച്ചപ്പോള്‍ ആരാധകര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഈ മരണം ഒരു കൊലപാതകമാണെന്ന് വരെ അന്നത്തെക്കാലത്ത് വാര്‍ത്തകള്‍ വന്നു.
നടന്‍ ബാലന്‍ കെ നായര്‍ ജയനെ കൊന്നതാണെന്നായിരുന്നു പ്രധാന പ്രചാരണം. ജയന്‍ അമേരിക്കയിലാണ് രക്ഷപ്പെട്ടു എന്നൊക്കെയും പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ഈ അപകടത്തില്‍ ബാലന്‍ കെ നായര്‍ക്കും പരിക്കേറ്റിരുന്നതും ജയന്റെ മരണം അറിഞ്ഞപ്പോള്‍ അദ്ദേഹത്തിനുണ്ടായ വിഷമവും മകന്‍ മേഘനാഥന്‍ തുറന്നു പറയുന്നു
”കോളിളക്കത്തിന്റെ സെറ്റില്‍ നടന്ന അപകടത്തില്‍ അച്ഛനും പരിക്കേറ്റിരുന്നു. കാലിന്റെ എല്ലുപൊട്ടിയിരുന്നു. ചികിത്സയിലായിരുന്നു അദ്ദേഹം. ജയന്‍ മരിച്ച വിവരം കുറച്ച് ദിവസം കഴിഞ്ഞാണ് അച്ഛനെ അറിയിക്കുന്നത്. അദ്ദേഹത്തിന് അതുള്‍ക്കൊള്ളാന്‍ പറ്റിയില്ല. വല്ലാത്ത വിഷമമായി.. അതിനിടെ അച്ഛന്‍ ഓപ്പോള്‍ എന്ന സിനിമയുടെ ഡബ്ബിങ് തീര്‍ത്തു. വീല്‍ചെയറിലാണ് അദ്ദേഹത്തെ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയിരുന്നത്.” ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മേഘനാഥന്‍ പറഞ്ഞു
Leave a Comment