മലയാളത്തിന്റെയും പ്രിയ നടിയാണ് ശാലിനി. തമിഴകത്തിന്റെ മരുമകളായ ശാലിനി അഭിനയ ജിവിതം നിര്‍ത്തിയെങ്കിലും ഇന്നും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്. തമിഴ് സിനിമയിലെ മാത്രമല്ല ജീവിതത്തിലെയും മികച്ച താര ജോഡികളാണ് അജിത്തും ശാലിനിയും. ഇരുവരുടെയും ദാമ്പത്യത്തിനു ഇരുപതു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. അമര്‍ക്കളം എന്ന സിനിമയിലാണ് ശാലിനിയും അജിതും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. ഈ ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. അതിന്റെ കഥയിങ്ങനെ..
അമര്‍ക്കളത്തില്‍ അഭിനയിക്കാന്‍ സംവിധായകന്‍ ശരണ്‍ ശാലിനിയെ സമീപിച്ചപ്പോള്‍ താരം ആദ്യം ആ വേഷം നിരസിച്ചു. പ്ലസ് 2 പരീക്ഷ ആയതുകൊണ്ടാണ് ആ വേഷം താരം ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്നത്. എന്നാല്‍ അതിനു വേണ്ടി ശരണ്‍ വീണ്ടും നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു
ശാലിനിയും അജിതും സിനിമയില്‍ നല്ല ജോഡിയാണെന്ന് ശരണിന് തോന്നിയിരുന്നു. ഒരു നിവൃത്തിയുമില്ലാതെ ശരണ്‍ അജിതിനെ കൊണ്ട് ശാലിനിയെ വിളിപ്പിച്ചു. പരീക്ഷയുടെ കാര്യം ആവര്‍ത്തിച്ച ശാലിനിയോട് ആദ്യം പരീക്ഷ എഴുതൂ ഷൂട്ടിംഗ് നീട്ടിവയ്ക്കാം എന്നാണു അജിത് പറഞ്ഞത്.
പരീക്ഷ എഴുതി തീര്‍ത്തതിന് ശേഷം ശാലിനി ഷൂട്ടിങിനെത്തി. ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ അജിത് പിടിച്ചിരുന്ന കത്തി ശാലിനിയുടെ കൈ തണ്ടയില്‍ അബദ്ധത്തില്‍ ഒരു വലിയ മുറിവുണ്ടാക്കി. വേദനയോടെ കരയുന്ന ശാലിനിയെ കണ്ടപ്പോള്‍ അജിതിന്റെ മനസ്സ് വേദനിച്ചു. ആ കുറ്റബോധമാണ് പിന്നീട് പ്രണയമായി തീര്‍ന്നതെന്ന് അജിത് പല അഭിമുഖങ്ങളിലും പങ്കുവച്ചിട്ടുണ്ട്.
2000 ലാണ് അജിതും ശാലിനിയും വിവാഹം ചെയ്യുന്നത്. അനൗഷ്‌ക, ആദ്‌വിക് എന്നിവരാണ് ശാലിനി- അജിത് താരദമ്പതികളുടെ മക്കള്‍.
Post Your Comments