മലയാളത്തിന്റെ പ്രിയ നടിമാരില്‍ ഒരാളാണ് അഹാന. ലോക്ക്ഡൗണ്‍ കാലത്തെ വിശേഷങ്ങള്‍ ഒന്നൊഴിയാതെ ആരാധകരിലേക്കെത്തിക്കുന്ന അഹാന കൃഷ്ണ വര്‍ക്കൗട്ടും പാചകപരീക്ഷണങ്ങളുമൊക്കെ പതിവായി പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് അഹാനയുടെ പുത്തന്‍ ചിത്രമാണ്. ലോക്ക്ഡൗണ്‍ കാലത്ത് നേരമ്ബോക്കിനായി ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം ഒറ്റ ചിത്രത്തില്‍ ചേര്‍ത്തുവച്ചിരിക്കുകയാണ് ഈ താരപുത്രി
പടം പിടിത്തം, യോഗ, വ്യായാമം, വീട് വൃത്തിയാക്കുന്നു, പുസ്തകം വായന, വിഡിയോ കോളുകള്‍ എന്നിങ്ങനെ പല നേരമ്പോക്കുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അഹാനയെ താരം തന്നെയാണ് ഒറ്റ ചിത്രത്തിലേയ്ക്ക് കൊണ്ടുവന്നത്. “കൊറോണയും ക്വാറന്റൈനുമൊക്കെ കഴിയുമ്ബോള്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് എന്നെ പിടിച്ചുനിര്‍ത്തിയത് എന്തൊക്കെയായിരുന്നു എന്ന് ഓര്‍ത്തെടുക്കാനുള്ള ചിത്രം”, അതിനായാണ് താന്‍ ഈ ചിത്രം ചെയ്തെടുതെന്നു പറഞ്ഞ അഹാന ഒറ്റ മണിക്കൂര്‍ കൊണ്ടാണ് ചിത്രങ്ങളെല്ലാം എടുത്ത് എഡിറ്റിങ് പൂര്‍ത്തിയാക്കിയതെന്ന് ഹാഷ്ടാഗില് പങ്കുവച്ചു.
ചിത്രം ആരാധകര്‍ എത്റെടുത്തുക്കഴിഞ്ഞു. കുമ്ബിടി സ്പോട്ടഡ് എന്നാണ് ആരാധകരുടെ കമന്റ്.
Post Your Comments