CinemaGeneralLatest NewsMollywoodNEWS

”കാലത്ത് എഴുന്നേൽക്കുമ്പോൾ ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് തൊഴുന്ന ഒരു ഭാര്യയായിരിക്കും ഞാൻ” ; നടി സ്വാസിക വിജയ് പറയുന്നു

ലേറ്റ് നൈറ്റ് ആയാലും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുന്ന ഒരു പെണ്ണാകണം

ചുരുങ്ങിയ സമയം കൊണ്ട് മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുംഇടം നേടിയെടുത്ത താരമാണ് സ്വാസിക വിജയ്. ഇപ്പോഴിതാ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിൽ തന്റെ വിവാഹത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി.

നല്ല കമാന്റിങ് പവര്‍ ഉള്ള ഒരാള്‍ ആയിരിക്കണം ജീവിതത്തിലെ നായകന്‍. ഞാന്‍ അത്ര ബോള്‍ഡ് ഒന്നും അല്ലാത്തത് കൊണ്ട് കുറച്ചൊരു ഡോമിനേറ്റിങ് പവര്‍ കൂടുതല്‍ ഉള്ള ഒരാള്‍ ആയാലും കുഴപ്പമൊന്നും ഇല്ലെന്നും പറയുകയാണ് സ്വാസിക.

കാലത്ത് എണീക്കുമ്പോള്‍ ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് തൊഴുന്ന സാധാ ഭാര്യാകാന്‍ ആണ് തനിക്ക് മോഹമെന്നാണ് സ്വാസിക പറയുന്നത്. എന്നെ കണ്‍ട്രോള്‍ ചെയ്യുന്ന ഒരാള്‍. എനിക്ക് അദ്ദേഹത്തിന്റെ കീഴില്‍ ഒതുങ്ങി ജീവിക്കുന്ന ഒരാള്‍ ആകാനാണ് ഇഷ്ടം. ലേറ്റ് നൈറ്റ് ആയാലും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുന്ന ഒരു പെണ്ണാകണം എന്നും ആഗ്രഹമുണ്ട്. എത്രത്തോളം പോസിബിള്‍ ആകുമെന്ന് അറിയില്ല. എങ്കിലും മനസില്‍ ഒരു ആഗ്രഹം ഉള്ളത് കൊണ്ട് ചെയ്യാന്‍ ശ്രമിക്കുമെന്നും നടി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button