![](/movie/wp-content/uploads/2020/04/Sonu-Sood.jpg)
രാജ്യം മുഴുവന്‍ ലോക്ഡൌണില്‍ കഴിയുകയാണ്. ഈ റമസാന്‍ മാസത്തില്‍ അതിഥി തൊഴിലാളികള്‍ക്കും സഹായം നല്‍കാനൊരുന്ഗുകയാണ് ബോളിവുഡ് നടന്‍ സോനു സൂദ്. 25,000 അതിഥി തൊഴിലാളികള്‍ക്കും കൂടി താന്‍ ഭക്ഷണം നല്‍കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. നിലവില്‍ 45,000 ആളുകള്‍ക്ക് താരം ഭക്ഷണം നല്‍കുന്നുണ്ട്.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാനായി തന്റെ ആറ് നിലയുള്ള ഹോട്ടല്‍ വിട്ടു നല്‍കിയ സോനുവിന്റെ പുതിയ തീരുമാനവും ശ്രദ്ധിക്കപ്പെടുകയാണ്. രാജസ്ഥാനിലെ ബിവാഡിയില്‍ കുടുങ്ങിക്കിടക്കുന്ന കര്‍ണാടക, ഉത്തര്‍ പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍ നിന്നും എത്തിയ തൊഴിലാളികള്‍ക്കാണ് താരത്തിന്റെ സഹായം. ബിവാഡിയില്‍ തന്നെ അടുക്കള ഒരുക്കി ഭക്ഷണം നല്‍കാനാണ് സോനു ആലോചിക്കുന്നത്.
“വിശുദ്ധ മാസത്തിനായുള്ള അവരുടെ ആവശ്യകതകള്‍ പരിഗണിക്കുമെന്ന് ഞാന്‍ അവര്‍ക്ക് ഉറപ്പ് നല്‍കി. ഈ പ്രയാസകരമായ സമയത്ത് നമ്മള്‍ ഓരോരുത്തരും മറ്റൊരാള്‍ക്ക് വേണ്ടി നിലകൊള്ളണം. ഈ സംരംഭത്തിലൂടെ ഞങ്ങള്‍ പ്രത്യേക ഭക്ഷണ കിറ്റുകള്‍ നല്‍കും, അതിനാല്‍ ദിവസം മുഴുവന്‍ ഉപവസിച്ചതിന് അവര്‍ക്ക് ഭക്ഷണം കഴിക്കാം” എന്ന് സോനു മാധ്യമങ്ങളോട് പറഞ്ഞു
Post Your Comments