അവളുടെ രാവുകളില്‍ തുടങ്ങി മഹായാനത്തില്‍ അവസാനിച്ച സീമയുടെ ആദ്യഘട്ട സിനിമ കരിയര്‍ പിന്നീട് തുടരുന്നത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഭദ്രന് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന സിനിമയിലൂടെയാണ് സീമ വീണ്ടും തിരിച്ചു വന്നത്. ഇനി സിനിമ വേണ്ടെന്ന ചിന്തയില്‍ താന്‍ തമിഴിലെ സൂപ്പര്‍ ഹിറ്റ് ഡയറക്ടര്‍ കെ ബാലചന്ദറിന്റെ സിനിമ ഉപേക്ഷിച്ചിട്ടാണ് ഭദ്രന്റെ സിനിമയില്‍ അഭിനയിച്ചതെന്ന് സീമ പറയുന്നു. ഭദ്രന്റെ ചോദ്യമാണ് ‘ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും സീമ പറയുന്നു.
‘സിനിമ ചെയ്യുന്നില്ലെന്ന് ഉറച്ച തീരുമാനമെടുത്ത വേളയിലായിരുന്നു ഭദ്രന് സാര്‍ എന്നെ വിളിച്ചത്. “എന്റെ സിനിമയില്‍ സീമ അഭിനയിക്കണേ എന്ന് പറഞ്ഞു ഞാന്‍ മാതാവിനെ പ്രാര്‍ഥിച്ചിട്ട് വരികയാണ്” എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആ സിനിമയില്‍ അഭിനയിക്കാം എന്ന് ഉറപ്പു നല്കി. അതിനു മുന്‍പേ കെ ബാലചന്ദറിനെ പോലെയുള്ള സംവിധായകര്‍ എന്നെ ക്ഷണിച്ചിട്ടും ഞാന്‍ പോയില്ല. ഭദ്രന് വിളിച്ചപ്പോള്‍ എന്തോ ആ സിനിമ ചെയ്യണമെന്ന് എനിക്ക് തോന്നി,അങ്ങനെയാണ് അതിലെ സ്കൂള്‍ പ്രിന്‍സിപ്പല്‍ റോള്‍ ചെയ്തത്’. – സീമ പറയുന്നു.1999-ല്‍ പുറത്തിറങ്ങിയ ‘ഒളിമ്പ്യന്‍ അന്തോണി ആദം’ ബോക്സ് ഓഫീസ് വിജയമായിരുന്നില്ല.
Post Your Comments