ലോക്ക്ഡൗണ്‍ പ്രമാണിച്ച് വീട്ടിലിരിക്കുന്ന സമയത്ത് സിനിമ താരങ്ങളെല്ലാം അൽപ്പം നൊസ്റ്റാൾജിയ നുകരുന്ന തിരക്കിൽ കൂടിയാണ്. പണ്ടത്തെ കഥകളും പഴയകാല ചിത്രങ്ങളും പൊടിതട്ടിയെടുത്ത് ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ മുൻ നിര നായികമാരിലൊരളായ പാർവ്വതി തിരുവോത്താണ് തന്റെ ബാല്യകാല ചിത്രം പങ്കുവച്ചിരിക്കുന്നത്. മുതിർന്നതിനു ശേഷം ക്യാമറയ്ക്കു മുൻപിൽ വിസ്മയകരമായ പ്രകടനം കാഴ്ച വയ്ക്കുന്ന നടി
വർഷങ്ങൾക്കു മുൻപ് ക്യാമറയ്ക്കു മുൻപിൽ എങ്ങനെയായിരുന്നു എന്നാണ് പറയുന്നത്.
കുറിപ്പിന്റെ പൂർണരൂപം……………………………….
വിചിത്രമായി ചിരിച്ചു നിൽക്കുന്ന കുട്ടിപാർവതിയാണ് ചിത്രത്തിൽ. ആ ചിരിക്കു പിന്നിലെ സംഭവകഥകളും പാർവതി ആരാധകരുമായി പങ്കിട്ടു. പാർവതിയുടെ വാക്കുകൾ– “ക്യാമറയെ എനിക്ക് ഭയമായിരുന്നു. കരച്ചിൽ നിർത്താനേ കഴിയില്ല. എന്റെ അടുത്തേക്കു നീണ്ടു വരുന്ന ഒരു വിചിത്രമായ കണ്ണിനെപ്പോലെയാണ് ലെൻസ് തോന്നിപ്പിച്ചത്. നിരവധി പരാജയപ്പെട്ട ശ്രമങ്ങൾക്കൊടുവിൽ ധൈര്യം സംഭരിച്ച്, അമ്മയെ പറ്റിച്ചേർന്നു നിൽക്കുന്നത് വിട്ട് ക്യാമറയ്ക്കു മുൻപിൽ ഞാൻ നിന്നു. ഒറ്റയ്ക്ക്! കണ്ണു വലുതായി തുറന്നു പിടിച്ച്… മരവിച്ച്… പിന്നോട്ട് പോകില്ലെന്നുറച്ച്… എങ്ങനെയാണ് ആ ചിരി അവിടെ കയറി വന്നത്? സുഹൃത്തുക്കളെ… ഞാൻ പറ്റിക്കപ്പെടുകയായിരുന്നു. ക്യാമറ നോക്കി ചിരിച്ചാൽ നിഗൂഢത നിറഞ്ഞ ആ കണ്ണിൽ നിന്ന് ജെംസ് മിഠായി വരുമെന്ന് അവർ എന്നോട് പറഞ്ഞു. ജെംസും വന്നില്ല, ഒരു കുന്തോം വന്നില്ല. ഒരു വിചിത്ര ചിരിയുമായി ഞാൻ അവിടെ പ്ലിങ്ങി നിന്നു!”
Post Your Comments