Latest NewsTV Shows

അരുണിന്റെ ഓര്‍മ്മയില്‍ നടത്തിയ പരിപാടിയില്‍ സഹായം ഏറ്റുവാങ്ങാന്‍ അന്ന് ഷാബുവുമുണ്ടായിരുന്നു; അടുത്ത ദിവസം മരണവും സംഭവിച്ചു

അന്ന് ഒരുപാട് നേരം സംസാരിച്ചിട്ട് പിരിഞ്ഞതാണ്. പിറ്റേദിവസം 19നാണ് ഷാബുവിന് ഹൃദയാഘാതം സംഭവിക്കുന്നത്. അതിന്റെ അടുത്ത ദിവസം മരണവും സംഭവിച്ചു. ആ മരണ വാര്‍ത്ത കേട്ട് തളര്‍ന്നിരുന്നു പോയി എന്നതാണ് സത്യം

മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കലാകാരന്‍ ഷാബുരാജിന്റെ വിയോഗത്തില്‍ വേദനയോടെ നില്‍ക്കുകയാണ് ആരാധകര്‍. കോമഡി സ്കിറ്റുകളിലൂടെ ചിരിയുടെ പൂരം തീര്‍ത്ത കലാകാരന്റെ ജീവിതം അത്തരം ചിരി നിറഞ്ഞത് ആയിരുന്നില്ല. തനിക്ക് ഏറെ പ്രിയപ്പെട്ട കലാകാരന്റെ വിയോഗത്തെക്കുറിച്ച് നടന്‍ നോബി പങ്കുവയ്ക്കുന്നു.

”നാല് മക്കളേയും കൂട്ടി ജീവിതം പതിയെ കരയ്ക്കടുപ്പിക്കുകയായിരുന്നു ആ മനുഷ്യന്‍. സ്‌കിറ്റുകളിലൂടെ ഷാബുവിനെ ശ്രദ്ധിച്ച് തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. പത്ത് പേര്‍ ആ പ്രതിഭയെ തിരിച്ചറിഞ്ഞു വരികയായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹം സിനിമയിലെത്തും എന്ന് ഉറച്ചു വിശ്വസിച്ച നാളുകളില്‍ ആരുമറിയാതെ അദ്ദേഹത്തെ മരണം പിടികൂടി.” വനിതയോട് നോബി പ്രതികരിച്ചു. ഏപ്രില്‍ മാസത്തില്‍ ഇത് പോലെ അപ്രതീക്ഷിതമായി വിട്ട് പോയ സുഹൃത്ത് അരുണിനെക്കുറിച്ചും അരുണ്‍ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ സഹായം ഏറ്റുവാങ്ങാന്‍ ഈ ലോക്ഡൌണില്‍ എത്തിയ ഷാബുവിനെക്കുറിച്ചും നോബി പറഞ്ഞു.

ഏപ്രില്‍ 18 നു ഷാബുവിനെ കണ്ടിരുന്നുവെന്ന് നോബി പറയുന്നു. ”ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് അരുണിന്റെ ഓര്‍മദിനത്തില്‍ ലോക് ഡൗണില്‍ അവശത അനുഭവിക്കുന്ന മിമിക്രി കലാകാരന്‍മാര്‍ക്കായി ഭക്ഷ്യ-ധാന്യ കിറ്റ് വിതരണം ചെയ്തിരുന്നു. അരുണ്‍ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ സഹായം ഏറ്റുവാങ്ങാന്‍ അന്ന് ഷാബുവും എത്തി. അന്ന് ഒരുപാട് നേരം സംസാരിച്ചിട്ട് പിരിഞ്ഞതാണ്. പിറ്റേദിവസം 19നാണ് ഷാബുവിന് ഹൃദയാഘാതം സംഭവിക്കുന്നത്. അതിന്റെ അടുത്ത ദിവസം മരണവും സംഭവിച്ചു. ആ മരണ വാര്‍ത്ത കേട്ട് തളര്‍ന്നിരുന്നു പോയി എന്നതാണ് സത്യം. എന്നോട്‌ സംസാരിച്ച് പിരിഞ്ഞ ഷാബു…ഇനിയില്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ ഏറെ ബുദ്ധിമുട്ടുകയായിരുന്നു ഞാന്‍. ഷാബുവിന്റെ ഓര്‍മകള്‍ മാത്രമാണ് ഇന്ന് ഞങ്ങള്‍ സുഹൃത്തുക്കളെ മുന്നോട്ടു നയിക്കുന്നത്. ആ വേദനയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ നഷ്ടവും മനസിലാക്കുന്നു. ആ കുടുംബത്തിനായി ഞങ്ങള്‍ കലാകാരന്‍മാര്‍ ആവുന്നത് ചെയ്യും എന്ന് മാത്രം ഈ നിമിഷം പറയുന്നു.- നോബി പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button