കൊറോണ പ്രതിരോധത്തിനായി സർക്കാർ സ്വീകരിക്കുന്ന മുൻകരുതലുകളെ ഗൗരവത്തോടെ കാണണമെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. സ്പാനിഷ് ഫ്ലൂ കാലത്ത് അമിതമായ ആത്മവിശ്വാസം മൂലം ദുരന്തഭൂമിയായി മാറിയ സാൻ ഫ്രാൻസിസ്കോയിലെ കഥ പറഞ്ഞുകൊണ്ടായിരുന്നു മിഥുന്റെ ഫേസ്ബുക്ക് കുറിപ്പ്.
കുറിപ്പിന്റെ പൂർണരൂപം……………………….
‘1918 ലെ സ്പാനിഷ് ഫ്ലൂ കാലത്ത് ആദ്യ ലോക്ഡൗൺ പ്രതിരോധ നടപടികൾ സ്വീകരിച്ചു മാതൃക ആയ ഇടമായിരുന്നു സാൻ ഫ്രാൻസിസ്കോ പോലും. എന്നാൽ രോഗവ്യാപന നിരക്ക് കുറഞ്ഞപ്പോൾ ലോക്ഡൗൺ, മാസ്ക് എന്നിവ അടക്കമുള്ള മുൻകരുതലുകൾ തിടുക്കത്തിൽ പിൻവലിക്കപ്പെട്ടു. (ഇതിനു വേണ്ടി സമരങ്ങൾ പോലും നടന്നു). ജനങ്ങൾ വളരെയധികം ഉദാസീനരും അശ്രദ്ധരും അമിത ആത്മവിശ്വാസം ഉള്ളവരും ആയി..!! അനന്തരഫലമായി മഹാമാരിയുടെ രണ്ടാം തരംഗത്തിൽ, അക്കാലത്തു ഫ്ലൂ നിമിത്തം ഏറ്റവും കൂടുതൽ മരണങ്ങൾ നടന്ന സ്ഥലങ്ങളിൽ ഒന്നായി സാൻ ഫ്രാൻസിസ്‌കോ മാറുകയും ചെയ്തു.. !!
P. S : വെറുതെ ഗൂഗിൾ വഴി മഹാമാരി ചരിത്രം പരത്തുന്നതിനിടയിൽ ബിസിനസ് ഇൻസൈഡറിൽ കണ്ട വാർത്ത ഒന്ന് പരിഭാഷപ്പെടുത്തി എന്ന് മാത്രം.’–മിഥുൻ മാനുവൽ പറഞ്ഞു.
Post Your Comments