മലയാള സിനിമയില്‍ ബാലതാരമായി അഭിനയിച്ച ജോമോള്‍ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’, ‘മയില്‍പ്പീലിക്കാവ്’, ‘ദീപസ്തംഭം മഹാശ്ചര്യം’ തുടങ്ങിയ നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ചിരുന്നു. ‘പഞ്ചാബി ഹൗസ്’ പോലെയുള്ള സൂപ്പര്‍ ഹിറ്റ് കൊമേഴ്സ്യല്‍ സിനിമകളിലും ‘സ്നേഹം’ പോലെയുള്ള സമാന്തര സിനിമകളിലും ജോമോള്‍ ശ്രദ്ധേയമായ കഥാപാത്രവുമായി രംഗത്തുണ്ടായിരുന്നു. 2002-വിവാഹിതയായ ജോമോള്‍ പിന്നീട് സിനിമയില്‍ നിന്ന് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. പ്രണയിച്ച് വിവാഹം ചെയ്ത ജോമോള്‍ തന്റെ പ്രണയകാലങ്ങളെക്കുറിച്ച് വീണ്ടും മനസ്സ് തുറക്കുകയാണ്.
ഇ-മെയില്‍ വഴിയാണ് ഞാനും എന്റെ ഹസ്ബന്‍ഡും ആദ്യമായി പരിചയപ്പെട്ടത്. അദ്ദേഹം ഷിപ്പില്‍ ജോലി ചെയ്യുന്ന സമയത്തായിരുന്നു മെയില്‍ വഴിയിലുള്ള ഞങ്ങളുടെ ആശയ വിനിമിയം. അത് പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. അദ്ദേഹത്തിന് മലയാളം തീരെ അറിയില്ലായിരുന്നു. അത് കൊണ്ട് തന്നെ മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവരെയല്ലാതെ മറ്റാരെയും അറിയില്ലായിരുന്നു.ശോഭനയുടെ വലിയ ആരാധകനായിരുന്നു പുള്ളി. ഞാന്‍ മലയാള സിനിമയില്‍ അത്ര പ്രധാന്യം ഇല്ലാത്ത വേഷം ചെയ്യുന്ന ഒരു നടിയായിട്ടാണ് അദ്ദേഹം എന്നെ മനസിലാക്കിയത്. പിന്നീട് മയില്‍പ്പീലിക്കാവൊക്കെ ചെയ്യുന്ന സമയത്താണ് ഞാന്‍ നായിക വേഷം ചെയ്യുന്ന നടിയാണ് എന്നൊക്കെ അദ്ദേഹം തിരിച്ചറിഞ്ഞത്’. പ്രണയകാലത്തെ വേറിട്ട നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് കൊണ്ട് ജോമോള്‍ പറയുന്നു.
Post Your Comments