ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന പ്രേം നസീര്‍ ഷീല താര ജോഡികള്‍ ഇവിടെ ആര്‍ക്കും തിരുത്തി കുറിക്കാന്‍ കഴിയാത്ത അപൂര്‍വ നേട്ടങ്ങളാണ് എഴുതി ചേര്‍ത്തത്. പ്രേം നസീറും ഷീലയും നൂറോളം സിനിമകളില്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍ വാണിജ്യ വിജയത്തിന്റെ വലിയ സാധ്യത കൂടിയാണ് മലയാള സിനിമയില്‍ മലര്‍ക്കെ തുറന്നത്.ഷീല എന്ന ഒരു കാലഘട്ടത്തിന്റെ സൂപ്പര്‍ നായികയെക്കുറിച്ചും ആ നായിക തനിക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അസുലഭ നിമിഷത്തെക്കുറിച്ചും നടന്‍ ജയറാം തുറന്നു സംസാരിക്കുകയാണ്. മനസ്സിനക്കരെ എന്ന സിനിമയില്‍ ഷീലയുമായി അഭിനയിച്ചപ്പോള്‍ തനിക്ക് കിട്ടിയ ഏറ്റവും വലിയ കോപ്ലിമെന്റിനെക്കുറിച്ചും ജയറാം പറയുന്നു.
‘പുതിയ തലമുറയിലെ കുട്ടികള്‍ ഷീല ചേച്ചിയെ മിമിക്രി ചെയ്യുന്നത് ഭയങ്കര ബോര്‍ ആയിട്ട് തോന്നിയിട്ടുണ്ട്. ഒരു കാലഘട്ടത്തിന്റെ നായികയായിരുന്നു ചേച്ചി. മലയാള സിനിമയുടെ ആദ്യത്തെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ ചേച്ചിയായിരുന്നു. ‘മനസ്സിനക്കരെ’ എന്ന സിനിമയില്‍ ഞാനും ചേച്ചിയും സൈക്കിളില്‍ പോകുന്ന ഒരു സീനുണ്ട്. ആദ്യം ഫ്രണ്ടില്‍ ഇരുന്നത് കൊണ്ട് എന്നെ കാണുന്നില്ല എന്ന് കരുതി ഒന്ന് കൂടി റീടേക്ക് എടുത്തു. മൂന്നാറില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. സൈക്കിളില്‍ പോകുമ്പോള്‍ ചേച്ചി എന്റെ തോളത്ത് ഇങ്ങനെ പിടിച്ചിട്ടുണ്ട്.ഷൂട്ടിംഗ് കഴിഞ്ഞു ഇറങ്ങിയപ്പോള്‍ ചേച്ചി സത്യന്‍ അന്തിക്കാടിനോട് പറഞ്ഞു’. -“സത്യാ ഞാന്‍ പുള്ളിയുടെ തോളത്ത് കൈവച്ചപ്പോള്‍ ഏകദേശം നൂറു സിനിമകളുടെ മുകളില്‍ ഞാന്‍ തോളത്ത് കൈവച്ച ഒരാളുടെ തോളത്ത് കൈവയ്ക്കുന്ന പോലെ എനിക്ക് തോന്നിയെന്ന്”.
Post Your Comments