സിനിമയിലെ തന്റെ വളര്‍ച്ചയെ അച്ഛന്‍ എന്നും ശ്രദ്ധിച്ചിരുന്നുവെന്ന് നടന്‍ ഇന്ദ്രന്‍സ്.താന്‍ സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനറായി ജോലി ചെയ്തപ്പോള്‍ പത്രത്തില്‍ വരുന്ന സിനിമാ പരസ്യത്തില്‍ തന്റെ പേരും ഉള്‍പ്പെടുമ്പോള്‍ അച്ഛന്‍ കേള്‍ക്കാനായി അത് ഉറക്കെ വായിച്ചിരുന്നുവെന്നും അതൊക്കെ അച്ഛനില്‍ വലിയ അഭിമാനം ഉണ്ടാക്കിയിരുന്നുവെന്നും ഇന്ദ്രന്‍സ് പറയുന്നു.
‘എന്‍റെ സിനിമാ വളര്‍ച്ച അച്ഛന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ആദ്യമൊക്കെ വസ്ത്രാലങ്കാരം സുരേന്ദ്രന്‍ എന്നൊക്കെ ചിത്രഭൂമിയിലൊക്കെ വരുമ്പോള്‍ ഞാന്‍ അത് കളക്റ്റ് ചെയ്തു വയ്ക്കും. എന്നിട്ട് അച്ഛന്‍ കേള്‍ക്കാന്‍ വേണ്ടിയിട്ട് ഉറക്കെ ഇരുന്നു വായിക്കും. അപ്പോള്‍ അമ്മയും ചേച്ചിയുമൊക്കെ അത് ശ്രദ്ധിക്കും അച്ഛനെയും അത് സന്തോഷിപ്പിക്കും. പിന്നീട് ‘മാലയോഗം’ സിനിമയിലൊക്കെ അഭിനയിച്ചപ്പോള്‍ ഞാന്‍ ഇന്നസെന്റ് ചേട്ടനൊപ്പം നില്‍ക്കുന്ന ഒരു സ്റ്റില്‍ വെള്ളിനക്ഷത്രത്തില്‍ വന്നു. അതൊക്കെ അച്ഛനെ കാണിക്കും.അച്ഛന് അതിലൊക്കെ വലിയ അഭിമാനം തോന്നിയിരുന്നു. ഒരു ദിവസം അച്ഛന്‍ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു ഞാന്‍ നിങ്ങളെയൊക്കെ ഒരുപാട് ശകാരിച്ചത് നിങ്ങളൊക്കെ നന്നായി വരണമെന്ന ചിന്തയുള്ളത് കൊണ്ടാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് നിങ്ങളെ വളര്‍ത്തി കൊണ്ടുവന്നത്. ശരിക്കും അന്നത്തെ ജീവിതം ആലോചിക്കുമ്പോള്‍ ഞങ്ങള്‍ക്ക് വലിയ ദാരിദ്ര്യം ഉള്ളതായി തോന്നിയിട്ടേയില്ല ആ പട്ടിണിയൊക്കെ ഞങ്ങള്‍ക്ക് ആഘോഷമായിരുന്നു അത്രയ്ക്ക് സ്നേഹിച്ചാണ് ഞങ്ങളുടെ കുടുംബം കഴിഞ്ഞത്’.
Leave a Comment