കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ പല താരങ്ങളും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. ആരാധകരുമായി സംവദിക്കുന്നതിനിടയില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് നടി ഇല്യാന ഡിക്രൂസ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
‘ആര്‍ത്തവ സമയത്ത് പ്രതിശ്രുത വധുവിനെ എങ്ങനെ കൈകാര്യം ചെയ്യാം, ആ സമയത്ത് അവളെ വേദനിപ്പിക്കാന്‍ സാധിക്കില്ല, എന്നെ സഹായിക്കൂ’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ആരാധകന്റെ വളരെ വിചിത്രമായ ചോദ്യത്തിന് രസകരമായ മറുപടിയാണ് താരം നല്‍കിയത്.
‘ജാഗ്രതയോടെ സമീപിക്കുക. ഒന്നുകില്‍ അവളെ ഒന്നു കെട്ടിപ്പിടിക്കുക അല്ലെങ്കില്‍ അവളുടെ സമീപത്ത് പോവാതിരിക്കുക. അവള്‍ കരയാന്‍ തുടങ്ങിയാല്‍, അവള്‍ക്ക് ചോക്ലേറ്റ് കൊടുക്കാനും ഓടിപ്പോകാനും ‘ നടി നിര്‍ദ്ദേശിക്കുന്നു. തന്റെ ഇന്‍സ്റ്റാ ഗ്രാം സ്റ്റോറിയിലാണ് ഇല്യാന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കിയത്.
Post Your Comments