CinemaGeneralMollywoodNEWS

ഒരു സിനിമയിലെ സംഘട്ടന രംഗം ചെയ്യാന്‍ എനിക്ക് എട്ടു മണിക്കൂറാണ് സമയം കിട്ടിയിട്ടുള്ളത്: ബാബു ആന്റണി ആ സത്യം വെളിപ്പെടുത്തുന്നു!

മലയാള സിനിമയില്‍ നായകന്‍ തൊടുമ്പോഴേക്കും പറന്നു പോകുന്ന വില്ലന്‍’ ടൈപ്പ് സീനുകള്‍ ധാരാളമാണ്

ഒരു കാലത്ത് മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും വെല്ലുവിളി ഉയര്‍ത്തികൊണ്ടായിരുന്നു ആക്ഷന്‍ ഹീറോ ബാബു ആന്റണിയുടെ മലയാള സിനിമയിലെ വിളയാട്ടം. തിയേറ്ററില്‍ നൂറ് കടന്നോടിയ ബാബു ആന്റണിയുടെ ആക്ഷന്‍ സിനിമകള്‍ അന്നത്തെ യുവപ്രേക്ഷകരുടെ ഹരമായിരുന്നു. ഇപ്പോഴും താന്‍ ഒരു ആക്ഷന്‍ സിനിമ ചെയ്യാന്‍ ഏറെ ആഗ്രഹിക്കുന്നുവെന്ന് പങ്കുവയ്ക്കുകയാണ് താരം.

‘എത്രയോ വര്‍ഷമായി ഞാന്‍ ആഗ്രഹിക്കുന്നതാണ് ഒരു ആക്ഷന്‍ മൂവി. ഞാന്‍ അത്ര ഫ്ലെക്സിബിള്‍ ആയിട്ടാണ് ഇവിടെ ആക്ഷന്‍ സിനിമകള്‍ ചെയ്തത്. ഗാന്ധാരി എന്ന സിനിമയുടെ ക്ലൈമാക്സ് രണ്ടുമണിക്കൂര്‍ കൊണ്ടാണ് ഞാന്‍ ചെയ്തു തീര്‍ത്തത്. ഒരു സിനിമയിലെ സംഘട്ടന രംഗം ചെയ്യാന്‍ എനിക്ക് എട്ടു മണിക്കൂറാണ് സമയം കിട്ടിയിട്ടുള്ളത്. മലയാള സിനിമയില്‍ നായകന്‍ തൊടുമ്പോഴേക്കും പറന്നു പോകുന്ന വില്ലന്‍’ ടൈപ്പ് സീനുകള്‍ ധാരാളമാണ്, അത്തരം സീനുകളെ പ്രോത്സാഹിപ്പിക്കുന്നില്ല, വേണ്ടത്ര അളവില്‍ സിനിമാറ്റിക് ആയി ചിത്രീകരിക്കുന്ന ചില റിയലിസ്റ്റിക് സ്റ്റണ്ട് രംഗങ്ങളെ പിന്തുണയ്ക്കുന്നു.ഞാന്‍ ചെയ്തിരുന്ന സിനിമകള്‍ വെറും ആക്ഷന്‍ സിനിമകള്‍ മാത്രമായിരുന്നില്ല അതില്‍ എല്ലാം നല്ലൊരു കഥയുമുണ്ടായിരുന്നു. അങ്ങനെയുള്ള സിനിമകളാണ് ബോക്സ് ഓഫീസില്‍ വിജയം നേടിയത്.’-ബാബു ആന്റണി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button