തെന്നിന്ത്യൻ സിനിമയിലെ ഹിറ്റ് സംഗീത സംവിധായകന്മാരിലൊരളാണ് ഗോപി സുന്ദര്‍. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ വഴിയെ മകനും എത്തുന്നുവെന്നാണ് ആരാധകര്‍ അറിയുന്ന പുതിയ വാര്‍ത്ത. തന്റെ മൂത്ത മകൻ മാധവ് സുന്ദര്‍ സംഗീതത്തിന്റെ മേഖലയില്‍ ആണെന്ന് വ്യക്തമാക്കുന്ന ഒരു ഫോട്ടോയാണ് ഗോപി സുന്ദര്‍ സോഷ്യൽ മീഡിയിൽ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പമുള്ള മാധവ് സുന്ദറിന്റെ ഫോട്ടോയാണ് ഗോപി സുന്ദര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. തന്റെ ഗുരുവിനൊപ്പം കാണാനായത് അച്ഛനെന്ന നിലയില്‍ അഭിമാനമുണ്ടാക്കുന്നതാണ്. ഒരുപാട് ദൂരം പോകാനുണ്ട്. നിന്റെ രക്തത്തിലുള്ള പാരമ്പര്യവും സമര്‍പ്പണവും എപ്പോഴും കൂടെയുണ്ടാകുമെന്നും ഗോപി സുന്ദര്‍ കുറിച്ചു.
Post Your Comments