കൊവിഡ് വ്യാപനവും ലോക്ക് ഡൗണും വന്നതോടെ സിനിമാ മേഖലയും വഴിമുട്ടിയിരിക്കുകയാണ്. കടുത്ത പ്രതിസന്ധിയാണ് സിനിമയും അനുബന്ധ മേഖലകളും നേരിടുന്നത്. ഇതിന്റെ ഭാഗമായി സിനിമാ മേഖലയിലും സാലറി ചലഞ്ച് നടപ്പാക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടന. താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പ്രതിഫലം കുറയ്ക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
തീയറ്റര്‍ വരുമാനം,ടെലിവിഷന്‍ ചാനല്‍ റൈറ്റ്സ്, എന്നിവയിലെല്ലാം അനിശ്ചിതത്വമുണ്ട്. ഈ സാഹചര്യത്തില്‍ നിര്‍മ്മാണ ചെലവ് കുറക്കാതെ സിനിമ മേഖലക്ക് തിരിച്ചുവരാനാകില്ലെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന പ്രതിനിധികൾ പറയുന്നത്. എന്നാൽ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍ദ്ദേശത്തോട് അഭിനേതാക്കളുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും സംഘടനകൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ലോക്ഡൗണിന് ശേഷം എല്ലാ സംഘടനകളും ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തി തീരുമാനമെടുക്കും.
Post Your Comments