GeneralLatest NewsMollywood

കൊവിഡ്ഭീതിയുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയുടെ ഭാവിയെക്കുറിച്ച് ജി സുരേഷ് കുമാര്‍

ചൈനീസ് ഭാഷയില്‍ ഉള്‍പ്പെടെ ഡബ്ബ് ചെയ്ത സിനിമയാണ്. വേള്‍ഡ് റിലീസ് ഒക്കെ പഴയ പോലെ സാധ്യമാകണമെങ്കില്‍ നല്ല സമയം എടുക്കും

ലോകം മുഴുവന്‍ കൊറോണ ഭീതിയിലാണ്. സമ്പൂര്‍ണ്ണ ലോക് ഡൌണിനെ തുടര്‍ന്ന് സിനിമാ ചിത്രീകരണങ്ങള്‍ പോലും നിര്‍ത്തിവച്ചിരിക്കുന്ന അവസ്ഥയില്‍ മലയാള സിനിമയുടെ ഇനിയുള്ള ഭാവിയെക്കുറിച്ച് പ്രമുഖനിര്‍മ്മാതാവും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയുമായ ജി. സുരേഷ് കുമാര്‍ പറയുന്നു. കൊവിഡ് വ്യാപനം സൃഷ്ടിച്ച സ്തംഭനാവസ്ഥ നേരിടാന്‍ മുന്‍നിര താരങ്ങള്‍ അമ്പത് ശതമാനമെങ്കിലും പ്രതിഫലം കുറക്കണമെന്നും സിനിമാ മേഖലയിലെ എല്ലാ സംഘടനകളും ചേര്‍ന്ന് കൂട്ടായ ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ ചലച്ചിത്ര മേഖല പുനരാരംഭിക്കാനാകൂ എന്നും സുരേഷ് കുമാര്‍ പറഞ്ഞു.. താരങ്ങള്‍ക്ക് പുറമേ മുന്‍നിര ടെക്‌നീഷ്യന്‍സും പ്രതിഫലത്തില്‍ ഭീമമായ കുറവ് വരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

”കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി എങ്ങനെയൊക്കെ മറികടക്കാമെന്ന് എല്ലാ സംഘടനകളും ചേര്‍ന്ന് ചര്‍ച്ച ചെയ്താല്‍ മാത്രമേ ഇനി സിനിമാ മേഖല ഓപ്പണ്‍ ചെയ്യാനാകൂ. താരങ്ങളില്‍ അഞ്ച് ശതമാനം ഒഴികെ അഭിനേതാക്കളും ടെക്‌നീഷ്യന്‍സുമെല്ലാം ഗുരുതര പ്രതിസന്ധിയിലാണ്. എല്ലാവരും സഹകരിച്ചാല്‍ മാത്രമേ സിനിമാ നിര്‍മ്മാണവും വിതരണവും പഴയ പടിയാകൂ. പണ്ട് വാങ്ങിച്ച പ്രതിഫലം ഇനി നല്‍കാനാകില്ല. പ്രിയദര്‍ശന്റെ മരക്കാര്‍ പോലൊരു സിനിമയുടെയൊക്കെ റിലീസ് പോലും എപ്പോഴത്തേക്ക് പറ്റുമെന്ന് ആലോചിക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണ് ഇപ്പോള്‍. ചൈനീസ് ഭാഷയില്‍ ഉള്‍പ്പെടെ ഡബ്ബ് ചെയ്ത സിനിമയാണ്. വേള്‍ഡ് റിലീസ് ഒക്കെ പഴയ പോലെ സാധ്യമാകണമെങ്കില്‍ നല്ല സമയം എടുക്കും.” ദൂരദര്‍ശന്‍ നടത്തിയ ചര്‍ച്ചയിലാണ് സുരേഷ് കുമാര്‍ ഇത് പങ്കുവച്ചത്.

വന്‍ മുതല്‍മുടക്കില്‍ ഒരുക്കുന്ന ചിത്രങ്ങള്‍ പോലും കടുത്ത പ്രതിസന്ധിയില്‍ ആണ്. സാമ്പത്തികമായി തളര്‍ന്നു നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ താരങ്ങളുടെ ഭീമമായ പ്രതിഫലം നല്‍കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ മലയാള സിനിമയുടെ ഇനിയുള്ള അവസ്ഥ എല്ലാവരും ഒന്ന് ചേര്‍ന്ന് കൈകൊള്ളേണ്ടതാണ്. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയും ഇത്തരമൊരു നിര്‍ദേശത്തിലേക്കാണ് നീങ്ങുന്നതെന്നാണ് സൂചന. താരസംഘടന അമ്മയാണ് ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുക്കേണ്ടത്. മുന്‍നിര സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും അമ്പത് ശതമാനമെങ്കിലും പ്രതിഫലം കുറക്കണമെന്നത് ഫെഫ്കയുടെ ചര്‍ച്ചയിലും  തീരുമാനം ആകണം.

shortlink

Related Articles

Post Your Comments


Back to top button