കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച കർഫ്യൂ കാരണം നിര്‍ത്തിവയ്ക്കപ്പെട്ട ആടുജീവിതത്തിന്റെ ചിത്രീകരണം ജോര്‍ദാനില്‍ പുനഃരാരംഭിച്ചു. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം ബ്ലെസ്സിയാണ്. രാജ്യത്ത് കർഫ്യൂ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് ചിത്രീകരണം പുനഃരാരംഭിച്ചത്.
ചിത്രീകരണം നടക്കുന്നതിനിടയില്‍ കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ ചിത്രീകരണത്തിനുള്ള അനുമതി ജോര്‍ദാന്‍ ഭരണകൂടം റദ്ദ് ചെയ്യുകയായിരുന്നു. ഇതോടെ പൃഥ്വിരാജും ചിത്രത്തിന്റ സംവിധായകന് ബ്ലെസിയുമടക്കം 58 പേരടങ്ങുന്ന സംഘം ജോര്‍ദാനില്‍ കുടുങ്ങി. പിന്നാലെ സംഘത്തിന് തിരിച്ചു വരാനായി സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഫിലിം ചേംബറിന് കത്തയച്ചെങ്കിലും രാജ്യത്ത് ലോക്ക്ഡൗണ്‍ അടക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരിച്ചു വരുന്നത് പ്രതിസന്ധിയിലായി. തുടർന്ന് ചിത്രീകരണം പൂർത്തീയാക്കാൻ തീരുമാനിക്കുകയായിരുന്നു.
ജോർദാൻ സർക്കാരിന്റെ അനുമതി ലഭിച്ചതോടെ ഇന്ന് ചിത്രീകരണം പുനഃരാരംഭിച്ചു. 10 ദിവസത്തെ ഷൂട്ടിങ് കൂടി ഇനി ബാക്കിയുണ്ട്.
Post Your Comments