സിനിമ താരങ്ങൾക്കിടയിലെ ട്രോളൻ എന്നാണ് അജു വര്‍ഗീസിനെ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയിൽ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും അതുകൊണ്ട് തന്നെ വളരെ വേഗത്തിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ന്റെ നാലുമക്കൾക്കുമൊപ്പം ക്വാറന്റെയിൻ കാലം ചെലവഴിക്കുന്നതിന്റെ ചിത്രമാണ് അജു പങ്കുവച്ചിരിക്കുന്നത്. ഒരു ചുമരു മൊത്തം കുട്ടിപ്പടയുടെ വരകളാൽ നിറഞ്ഞിരിക്കുകയാണ് ചിത്രത്തിൽ. “ചിത്രരചന വളരെ സിമ്പിൾ അല്ലെ…. ദേ കണ്ടോ… ഇത്രേയുള്ളൂ!!!” എന്നാണ് അജു ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.
നിരവധി താരങ്ങളാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതുകൊണ്ടാണല്ലോ വിളിച്ചിട്ട് ഫോണെടുക്കാത്തത്? എന്നാണ് ‘ലവ് ആക്ഷൻ ഡ്രാമ’യിൽ അജു വർഗീസിന്റ സഹ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ ചോദ്യം.
പിക്കാസോ വരയ്ക്കോ ഇതുപോലെ? എന്നാണ് ഒരു ആരാധകന്റെ ചോദ്യം. സ്വന്തമായി നഴ്സറി ഉള്ളതുകൊണ്ട് ബോറടിക്കില്ല അല്ലേ? എന്നും ആരാധകർ ചോദിക്കുന്നുണ്ട്. ട്രോളന്മാരും ചിത്രം ഏറ്റെടുത്തുകഴിഞ്ഞു.
Post Your Comments