കോവിഡ് ഭീഷണിയിലാണ് രാജ്യം. കൊറോണ വൈറസ് വ്യാപത്തെ തുടര്‍ന്ന് രാജ്യം ലോക് ഡൌണില്വീട്ടില് പാര്‍ട്ടിനടത്തിയ നടി അനിത രാജിനെതിരെ പരാതി. ആരോപണത്തില്‍ ബാന്ദ്ര പൊലീസ് താരത്തിനെതിരെ കേസെടുത്തതായി റിപ്പോര്‍ട്ടുകള്‍. ഡോക്ടറായ ഭര്‍ത്താവ് സുനില്‍ ഹിങ്കോറണിക്കൊപ്പം ബാന്ദ്രയിലാണ് അനിത താമസിക്കുന്നത്.
എന്നാല്‍ പരാതി വസ്തുതവിരുദ്ധമാണെന്നാണ് അനിത പറയുന്നത്. ഡോക്ടറായ ഭര്‍ത്താവിനെ കാണാനായി മെഡിക്കല്‍ ആവശ്യത്തിനായി അദ്ദേഹത്തിന്റെ സുഹൃത്തും ഭാര്യയുമാണ് വീട്ടിലെത്തിയത്. അവര്‍ക്ക് മാനുഷിക പരിഗണനയാണ് നല്‍കിയത്. അന്വേഷണത്തിന് എത്തിയ പോലീസുകാര്കാര്യങ്ങള് തിരക്കിയ ശേഷം കേസെടുത്തതിന് ക്ഷമ ചോദിക്കുകയും ഉടന്‍ തന്നെ പോകുകയും ചെയ്തതായും അനിത പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഒരു പാര്‍ട്ടി ഹോസ്റ്റു ചെയ്യുന്നതിലൂടെ യുക്തിരഹിതമായി താന്‍ പെരുമാറില്ലെന്നും അനിത വ്യക്തമാക്കി.
Post Your Comments