കൊറോണയെ തുടര്‍ന്ന് രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഈ ലോക്ഡൌണ് നാലഞ്ചു കൊല്ലം മുമ്പ് വരെ തനിക്കിത് ഏറെ പരിചിതമായ അവസ്ഥയായിരുന്നുവെന്ന് നടന് ഇര്‍ഷാദ്. മുന്‍പ് സിനിമയൊന്നുമില്ലാതെ മാസങ്ങളോളം വീടിനകത്ത് ലോക്കായും മാനസികമായി ഡൗണ്‍ ആയുമൊക്കെ ഇരിക്കുന്ന സമയം തനിക്ക് ഉണ്ടായിരുന്നുവെന്ന് ഇന്ത്യന്‍ എക്സ്പ്രസിനുള്ള അഭിമുഖത്തില്‍ ഇര്‍ഷാദ് പങ്കുവച്ചു.
‘ഒരു നാലഞ്ചു കൊല്ലം മുമ്ബു വരെ എനിക്കിത് പരിചിതമായ അവസ്ഥയായിരുന്നു. ഞാനത്രയ്ക്ക് തിരക്കുള്ള നടനൊന്നുമായിരുന്നില്ല. മൂന്നും നാലും മാസമൊക്കെ സിനിമയൊന്നുമില്ലാതെ വീടിനകത്ത് ലോക്കായും മാനസികമായി ഡൗണ്‍ ആയുമൊക്കെ ഇരിക്കുന്ന സമയം ഉണ്ടായിരുന്നു. അന്നതിനെ മറികടക്കാന്‍ വായന, യാത്രകള്‍ ഒക്കെയായിരുന്നു കൂട്ട്. ഇപ്പോള്‍, ലോകം മുഴുവന്‍ ലോക്ക്ഡൗണിലായി എന്നുമാത്രം. വീട്ടിലിരുന്ന് ശീലമുള്ളതു കൊണ്ട് വലിയ പ്രശ്നമായി തോന്നുന്നില്ല.’ ഇര്‍ഷാദ് പറഞ്ഞു.
ഈ ലോക് ഡൌണ്‍ കാലത്ത് മാറ്റിവെച്ച ഏറെ പുസ്തകങ്ങള്‍ വായിക്കാന്‍ പറ്റിയെന്നും പലപ്പോഴായി മിസ്സായി പോയ സിനിമകളൊക്കെ കണ്ടു തീര്‍ക്കുന്നുവെന്നും താരം പറഞ്ഞു. ” ഇഷ്ടപ്പെട്ട കവിതകള്‍ ചൊല്ലി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നു. കവിതകള്‍ക്കായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി. ഞാന്‍ ഈ ഫ്ളാറ്റില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ല. ഭയം കൊണ്ടല്ല, പുറത്തിറങ്ങേണ്ട ആവശ്യം വന്നിട്ടില്ലെന്നതാണ് സത്യം. പിന്നെ, നമുക്കിപ്പോള്‍ സമൂഹത്തോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യവും ഈ വീട്ടിലിരിപ്പാണ്.’ ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു.
Post Your Comments