
സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തെ എന്നും ചേർത്തുപിടിക്കുന്ന നടിയാണ് സായ് പല്ലവി. അതുകൊണ്ടു തന്നെ സായ് പല്ലവി പങ്കെടുക്കുന്ന എല്ലാ വേദികളിലും കുടുംബവും ഒപ്പമുണ്ടാകും. ഇപ്പോഴിതാ അനിയത്തി പൂജയ്ക്ക് ജന്മദിനാശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് താരം. പൂജയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് സായ് പല്ലവി ഹൃദയസ്പർശിയായ ആശംസ നേർന്നിരിക്കുന്നത്.
നിന്റെ ത്യാഗവും സ്നേഹവും, നീ കാണിച്ച വിട്ടുവീഴ്ചകൾ, എന്റെ ജീവിതത്തിനു അർഥം നൽകി സന്തോഷം പകർന്ന് ഏത് അവസ്ഥയിലും നീ നൽകുന്ന ആ ചിരി..എന്റെ ലോകത്ത് നീ നിലനിൽക്കുന്നത് പോലും ഒരു അനുഗ്രഹമാണ്. നീ എന്റെ കുഞ്ഞാണ്, 100 വയസ് തികഞ്ഞാലും അത് അങ്ങനെ തന്നെയായിരിക്കും. ഞാൻ നിന്നെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് മനസിലാകണമെങ്കിൽ, നീ ഞാനാകണം. നീയെന്റെ ജീവിതത്തിലുള്ളത് എത്ര വലിയ ഭാഗ്യമാണെന്നതിന്റെ ഓർമപ്പെടുത്തലാണ് ഈ ദിവസം. ജന്മദിനാശംസകൾ മങ്കി.. ” സായ് പല്ലവി കുറിച്ചു.
Post Your Comments