GeneralLatest NewsMollywood

ചിത്രീകരണം മുതല്‍ റെക്കോര്‍ഡ്ഡിങ് വരെ തന്റെ വീട്ടില്‍; നടി രമ്യ നമ്പീശന്‍

ഈ സമയം കടന്നുപോകുമെങ്കിലും ഈ കവര്‍ തന്നെ എന്നും കൊറോണ കാലത്തെക്കുറിച്ച്‌ ഓര്‍മ്മിപ്പിക്കുമെന്നും താരം കുറിച്ചു.

കൊറോണയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലത്ത് വ്യത്യസ്തമായ കലാവിരുന്നുകള്‍ അവതരിപ്പിക്കുകയാണ് പല താരങ്ങളും. പുതിയ കവര്‍ വിഡിയോയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി രമ്യ നമ്ബീശന്‍. തമിഴ് ചിത്രം വാരണം ആയിരത്തിലെ ‘അനല്‍ മേലേ പനിതുളി’ എന്ന ​ഗാനമാണ് മാറ്റങ്ങളോടെ താരം അവതരിപ്പിച്ചിരിക്കുന്നത്. സ്വന്തം വീട്ടില്‍ തന്നെ ചിത്രീകരിച്ച വിഡിയോയുടെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് രമ്യയുടെ സഹോദരന്‍ രാഹുലാണ്. രമ്യ തന്റെ യൂട്യൂബ് ചാനലിലൂടെ വിഡിയോ പുറത്തുവിട്ടു.

“അസ്വസ്ഥതയുടെ ഈ നാളില്‍ ചില പാട്ടുകള്‍ നമ്മില്‍ ഒരായിരം വികാരങ്ങള്‍ ഉണര്‍ത്തും. സ്നേഹവും പ്രതീക്ഷയും സന്തോഷവും സംതൃപ്തിയും ഒക്കെ തരുന്ന പാട്ടുകള്‍. വാരണം ആയിരത്തിലെ ‘അനല്‍ മേലേ പനിതുളി’ എന്ന ​ഗാനം അത്തരത്തില്‍ ഒരെണ്ണമാണ്”, വിഡിയോയ്ക്കൊപ്പം രമ്യ കുറിച്ചു.

സം​ഗീതസംവിധായകന്‍ ഹാരിസ് ജയരാജന്റെ ​ഗാനങ്ങളില്‍ തനിക്കേറ്റവും പ്രിയപ്പെട്ട ​ഗാനമാണ് ഇതെന്ന് പറഞ്ഞ രമ്യ സുധാ രഘുനാഥന്റെ ആലാപനം മുതല്‍ താമരൈയുടെ വരികള്‍ വരെ ഈ പാട്ടിലെ എല്ലാം തനിക്കിഷ്ടമാണെന്നാണ് രമ്യ പറയുന്നത്. കൂടാതെ ഈ ക്വാറന്റൈന്‍ കലാരൂപത്തിന്റെ ചിത്രീകരണം മുതല്‍ റെക്കോര്‍ഡ്ഡിങ് വരെ തന്റെ വീട്ടിലാണ് നടന്നതെന്ന് രമ്യ അറിയിച്ചു. സമയം കടന്നുപോകുമെങ്കിലും ഈ കവര്‍ തന്നെ എന്നും കൊറോണ കാലത്തെക്കുറിച്ച്‌ ഓര്‍മ്മിപ്പിക്കുമെന്നും താരം കുറിച്ചു. ഇത്തരം സന്ദര്‍ഭങ്ങളെ മറികടക്കാന്‍ കലയും സം​ഗീതവുമൊക്കെയാണ് പ്രേരണയാകുന്നതെന്ന് താരം പറയുന്നു.ഡോക്ടര്‍മാര്‍ മുതല്‍ ശുചീകരണതൊഴിലാളികളും പാരാമെഡിക്ക് ജീവനക്കാരും പൊലീസുകാരും ഉള്‍പ്പെടെയുള്ള ഹീറോകള്‍ക്കുള്ള സമര്‍പ്പണമാണ് ഈ കവറെന്നും രമ്യ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button