സൂര്യയ്‌ക്കൊപ്പം എന്‍ജികെ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട തെന്നിന്ത്യന്‍ താരസുന്ദരി രാകുല്‍പ്രീത് സിംഗിന് ആരാധകര്‍ ഏറെയാണ്. ബാഹുബലി താരം റാണ ദഗ്ഗുപതിയുമായി രാകുല്‍പ്രീത് പ്രണയത്തിലാണെന്നു ഗോസിപ്പ് പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ ഇപ്പോഴും സിംഗിള്‍ ആണെന്നും അങ്ങനെ തന്നെ ആയിരിക്കാന്‍ കാരണം തന്റെ സഹോദരനാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് രാകുല്‍ പ്രീത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ രാകുല്‍പ്രീത് തന്റെ സ്‌കൂള്‍ കാലഘട്ടം മുതലുള്ള അനുഭവങ്ങള്‍ വിവരിച്ചത്.
‘സ്‌കൂളില്‍ നിന്നും ഞാന്‍ ഏതെങ്കിലും ആണ്‍കുട്ടികളുമായി സംസാരിച്ചാല്‍ എന്റെ സഹോദരന്‍ വീട്ടില്‍ വന്ന് അത് മാതാപിതാക്കളോട് പറഞ്ഞ് കൊടുക്കും. ഇപ്പോഴും എന്റെ ഓര്‍മ്മയിലുള്ള ഒരു കാര്യം പറയാം. ഒരിക്കല്‍ ഞാന്‍ ഒരു പ്ലെയിറ്റില്‍ ഭക്ഷണം പിടിച്ച് ഒരു ആണ്‍കുട്ടിയ്ക്കും രണ്ട് പെണ്‍കുട്ടികള്‍ക്കുമൊപ്പം നില്‍ക്കുകയായിരുന്നു. എന്നാല്‍ ഞാന്‍ ആ ആണ്‍കുട്ടിയ്ക്ക് ഭക്ഷണം വാരി കൊടുക്കുകയായിരുന്നു എന്നാണ് വീട്ടിലെത്തിയതിന് ശേഷം എന്റെ സഹോദരന്‍ അച്ഛനോടും അമ്മയോടും പറഞ്ഞത്.” രാകുല്‍ പറഞ്ഞു
നടിയ്‌ക്കൊപ്പം സഹോദരന്‍ അമാനും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. സഹോദരിയുടെ സ്‌കൂള്‍ ജീവിതം ദുരിതമാക്കിയിരുന്നുവെന്ന് അമാന്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ അതില്‍ ഞാന്‍ ഖേദിക്കുകയാണ്. എന്റെ സഹോദരി ഇപ്പോഴും ഒരു ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ കാരണം താനാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു
Leave a Comment