
സോഷ്യൽ മീഡിയയിലൂടെ നിരവധി സിനിമ താരങ്ങളുടെ അപരന്മാരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ നടന് റഹ്മാന്റെ അപരന് കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. ഒറ്റനോട്ടത്തിൽ കണ്ടാൽ റഹ്മാൻ ആണെന്നു തന്നെ തോന്നുന്ന അപരന്റെ പേര് വിപിൻ വിശ്വനാഥൻ എന്നാണ്. ആലപ്പുഴ നൂറനാട് സ്വദേശിയാണ് വിപിന്. കുവൈറ്റിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ പ്രൊജക്റ്റ് സെക്രട്ടറിയായി ജോലി ചെയ്യുകയാണ്. ടിക്ടോകിലും ആക്റ്റീവാണ് വിപിന്.
‘ദ മലയാളി ക്ലബ്ബ്’ എന്ന പുതിയ ഫെയ്സ്ബുക്ക് കൂട്ടായ്മയിൽ സ്വയം പരിചയപ്പെടുത്താനെത്തിയ വിപിനെ, ‘റഹ്മാൻ’ എന്നു വിളിച്ചാണ് ഗ്രൂപ്പ് അംഗങ്ങൾ സ്വീകരിച്ചത്
Post Your Comments